Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി: കൊറോണ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു: മന്ത്രി സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്ന് സൂചന

11 JUNE 2021 05:02 PM IST
മലയാളി വാര്‍ത്ത

ഇനി അടിമുടി പൊളിച്ചെഴുത്ത്.... വമ്പൻ നീക്കത്തിലേക്ക് പ്രധാനമന്ത്രി... മന്ത്രിമാരുമായി അതി നിർണായക ചർച്ചകൾ നടത്തി നരേന്ദ്രമോദി.... കേരളത്തിലെ ബിജെപി നേതൃത്വത്തിന് ആശ്വാസം പകരുന്ന തീരുമാനവും ഉടനുണ്ടാകും....2019-ൽ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല.... അതിനിടയിലാണ് മന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തുവാൻ ഒരുങ്ങുന്നത്...... ഈ ചർച്ചകൾ മന്ത്രി സ്ഥാനങ്ങളുടെ പൊളിച്ചെഴുത്തിലേക്ക് പോകുമോ എന്ന അഭ്യൂഹം ശക്തമാകുന്നുണ്ട്..

.
പ്രധാനപ്പെട്ട ചില വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി മാത്രം മണിക്കൂറുകൾ നീണ്ട കൂടിയാലോചനകളായിരുന്നു അദ്ദേഹം നടത്തിയത്. പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാ‌ർഗിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച യോഗം സമാപിച്ചത് രാത്രി 10 മണിക്കായിരുന്നു. നിരവധി വിഷയങ്ങൾ അവർ ചർച്ച ചെയ്തു.

അതിൽ പ്രധാനമായും രാജ്യം നേരിടുന്ന കൊവിഡ് ഉൾപ്പടെയുള്ള സാഹചര്യങ്ങളാണ് കൂടുതലായും ചർച്ച ചെയ്‌തത്. അതേ പ്രാധാന്യത്തോടെ തന്നെ മന്ത്രിസഭാ പുനസംഘടനയും ചർച്ചാ വിഷയമായി എന്നും വിവരങ്ങൾ ലഭ്യമാകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെട്രോളിയം,​ സ്‌റ്റീൽ,​ ജലശക്തി മന്ത്രാലയം,​ നൈപുണ്യശേഷി വികസനം,​ വ്യോമയാനം,​ വൻകിട വ്യവസായം,​ പ്രകൃതി,​ വനം മന്ത്രാലയങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചുചേർത്തത്. ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ കൊവിഡ് കാലത്തെ പ്രവർത്തനവും ആ മീറ്റിംഗിൽ ചർച്ചയായി.

18 വയസിന് മുകളിലുള‌ളവ‌ർക്ക് വാക്‌സിൻ സൗജന്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ നിർണായക തീരുമാനത്തിനു ശേഷം ചേർന്ന യോഗമാണ്. ഈ യോഗത്തിൽ മന്ത്രിമാരുടെ മൂല്യനിർണയം നടത്തിയ ശേഷമാകും മന്ത്രിസഭാ പുനസംഘടനയിലേക്ക് പോവുക എന്നുള്ള സൂചനകൾ പുറത്തുവരുന്നു. ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മന്ത്രാലയങ്ങൾ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.സാധാരണ ക്യാബിനറ്റ് യോഗശേഷം പ്രധാനമന്ത്രിയുമായി വിവിധ വകുപ്പുകളിലെ മന്ത്രിമാർ വന്ന് ചർച്ച നടത്തുകയാണ് പതിവ്. എന്നാൽ ഇത്തവണ ഓരോ മന്ത്രിമാരുമായി പ്രധാനമന്ത്രി പ്രത്യേകം ചർച്ച നടത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ഇത് രാജ്യത്ത് കൊവിഡ് പ്രതിസന്ധി മൂലം സ‌ർക്കാരിനുണ്ടായ പരാജയത്തെ മറികടക്കാനുള‌ള ഗൗരവകരമായ ആലോചനയായും കൊവിഡ് പ്രതിസന്ധി രൂക്ഷമായ വിവിധ മേഖലകളുടെ പുനരുജ്ജീവനത്തിനാവശ്യമായ നടപടികളെക്കുറിച്ചുമുള‌ള ച‌ർച്ചയായുമാണ് വിലയിരുത്തപ്പെടുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളത്തിൽ പാർട്ടിക്കേറ്റ പരാജയവും അതിനെ അതിജീവിക്കാൻ ആവശ്യമായ വഴികളും ആലോചിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിൽ ഒരാൾ ഉണ്ടാകുമെന്നാണ് സൂചനകൾ ലഭ്യമാകുന്നത്. ഇത് കുഴൽപണക്കേസ് ഉൾപ്പടെ പ്രതിസന്ധിയിലായ കേരള നേതൃത്വത്തിന് ഏറെ സഹായകമാകും. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള‌ള ആദ്യഘട്ട കൂടിയാലോചനകളും ബിജെപി ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി മോദിയുമായും ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായും പ്രത്യേകം കൂടിക്കാഴ്‌ച ഇന്ന് നടത്തുവാൻ ഒരുങ്ങുകയാണ്.

കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജിതിൻ പ്രസാദയുടെ കാര്യത്തിലും കൂടിക്കാഴ്ചയിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends