പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ല; ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി സുവേന്ദു അധികാരി

പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ലെന്നും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യവുമായി പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എല്‍.എയുമായ സുവേന്ദു അധികാരി. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്ന് സുവേന്ദു അധികാരി പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉണ്ടായ അക്രമസംഭവങ്ങളെ കുറിച്ചും, ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സുവേന്ദു അധികാരി പ്രധാനമന്ത്രിയോട് ചര്‍ച്ച നടത്തി.
നിലവില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സി.എ.എ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ല, ഇന്ത്യക്ക് അകത്തുള്ള ഒരു സംസ്ഥാനമാണെന്നും, തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റ് നേടി അധികാരത്തിലെത്തിയ ശേഷം പശ്ചിമ ബംഗാള്‍ പ്രത്യേക രാജ്യം ആണെന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളിപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നതിനായി ഗുജറാത്ത്, ചത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നു. നിലവിലെ നിയമങ്ങള്‍ക്ക് അനുസൃതമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്.
https://www.facebook.com/Malayalivartha

























