Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പുനർവിവാഹത്തിനായി വെബ്സൈറ്റിൽ കൊടുത്ത പരസ്യത്തിലൂടെ പരിചയപ്പെട്ടു: കോൺഗ്രസ് നേതാക്കളെ പരിചയം ഉണ്ടെന്നു പറഞ്ഞു പറ്റിച്ചു: അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോൾ ഫ്ലാറ്റിൽ ഒരു ദിവസം തങ്ങി: അന്നു രാത്രിയിൽ സംഭവിച്ചത്! ബലാൽസംഗം ചെയ്ത നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയുമായി യുവതി

11 JUNE 2021 07:12 PM IST
മലയാളി വാര്‍ത്ത

പീഡന ആരോപണവുമായി മുന്‍ കോണ്‍ഗ്രസ്' നേതാവിനെതിരേ യുവതി രംഗത്ത്. ബോധരഹിതയാക്കി ബലാല്‍സംഗം ചെയ്തുവെന്നും നഗ്ന ഫോട്ടോയെടുത്തുമെന്നുമാണ് പരാതി. പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

വിവാഹം വാഗ്ദാനം നൽകിയായിരുന്നു പീഡിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ച് വിശ്വാസം നേടിയെടുത്തു. ബ്രിട്ടനില്‍ കോടികളുടെ ആസ്തിയുണ്ടെന്നും പറഞ്ഞു പറ്റിച്ചു. ഇങ്ങനെയൊക്കെ പറഞ്ഞു പറ്റിച്ച് ആയിരുന്നു ബലാല്‍സംഗം ചെയ്തത്. എല്ലാം കഴിഞ്ഞ ശേഷം നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കൊച്ചിയില്‍ ബിസിനസുകാരിയായ 42കാരിയാണ് പരാതിക്കാരി.

 

 

മൈനോരിറ്റി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ ആണെന്നായിരുന്നു യുവതിയോട് പറഞ്ഞത്. ചങ്ങനാശേരി സ്വദേശി ലക്‌സണ്‍ കല്ലുമാടിക്കലാണ് യുവതിയെ പരിചയപ്പെട്ടത്. ഇരിങ്ങാലക്കുട സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.

ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ് ലക്‌സണ്‍ എന്ന് യുവതി വെളിപ്പെടുത്തി. ബ്രിട്ടനില്‍ ഭാര്യയുണ്ടായിരുന്നു. വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് കൊച്ചിയില്‍ വച്ച് ഇരിങ്ങാലക്കുട സ്വദേശിനിയെ പരിചയപ്പെടുന്നത്.

 

 

ബെംഗളൂരുവില്‍ ഐടി ജീവനക്കാരിയായിരുന്നു യുവതി. 2018ല്‍ വിവാഹ മോചിതയായ ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് കൊച്ചിയില്‍ ബിസിനസ് തുടങ്ങി. ഇതിനിടെ പുനര്‍ വിവാഹത്തിന് വെബ്‌സൈറ്റില്‍ പരസ്യം നല്‍കി. ഇതുകണ്ടാണ് ലക്‌സണ്‍ എത്തിയത്.

 

 

 

 

 

 

 

 

 

 

 

 

കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ച ലക്‌സണ്‍ മാന്യമായ ഇടപെടലായിരുന്നു നടത്തിയത്. യുവതിയെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. വീട്ടുകാരുമായും സംസാരിച്ചു. ബ്രിട്ടനിലെ വിവാഹ മോചന നടപടി പൂര്‍ത്തിയായാല്‍ വിവാഹം നടത്താമെന്നും ഇയാള്‍ പറഞ്ഞു.

പ്രതി അമ്മയ്‌ക്കൊപ്പം ഇരിങ്ങാലക്കുടയിലെ യുവതിയുടെ വീട്ടിലെത്തി വിവാഹ നിശ്ചയം നടത്തി. ബ്രിട്ടനിലെ വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയായാല്‍ വലിയ ചടങ്ങായി നടത്താമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചു. ചടങ്ങിന് ശേഷം തിരിച്ചുപോകവെ ലക്‌സണിന്റെ അമ്മയ്ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് യുവതിക്കൊപ്പം തല്‍ക്കാലം ഫ്‌ളാറ്റില്‍ താമസിച്ചു.

 

 

ആ ദിവസം രാത്രിയാണ് ലക്‌സണ്‍ യുവതിയെ പീഡിപ്പിച്ചതും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതുമെന്ന് പരാതിയില്‍ പറയുന്നത് . പോലീസിനെ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ബലമായി ചങ്ങനാശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ലക്ഷക്കണക്കിന് രൂപ ലക്‌സണ്‍ കൈവശപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

വിവാഹത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുന്നതെന്ന് യുവതി പറയുന്നു. ബ്രിട്ടനിലെ യുവതിയില്‍ നിന്ന് വിവാഹ മോചനം ലഭിച്ചിട്ടും ഇയാള്‍ ഇവിടെ വിവാഹത്തിന് തയ്യാറായില്ല. മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നുവെന്നും അറിയാന്‍ കഴിഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends