രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചു... പിന്നീട് സംഭവിച്ചത് അത്ഭുതം... 71കാരൻ ഇപ്പോൾ കാന്തിക മനുഷ്യനായി മാറി... ഞെട്ടിത്തരിച്ച് ലോകം..!

കൊവിഡ് വാക്സീനേഷനെ പറ്റിയുള്ള പലതരം വാർത്തകൾ നമ്മൾ ദിവസേന കേൾക്കാറുണ്ട്. വാക്സിനെടുത്ത് പനി വരും ക്ഷീണം വരും എന്നൊക്കെ, എന്നാൽ തികച്ചും വ്യത്യസ്തവും വിചിത്രവുമായ ഒരു അവകാശ വാദമാണ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 71കാരൻ എത്തിയിരിക്കുന്നത്.
മധ്യവയസ്കനായ അരവിന്ദ് സോണർ എന്നയാൾ ഇപ്പോൾ പറയുന്നത് രണ്ടാം ഡോസ് വാക്സീനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചുവെന്നാണ്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇപ്പോൾ സജീവ വാർത്തയായി നിറഞ്ഞു നിൽക്കുന്നത് ഈ വിചിത്ര മനുഷ്യനെ പറ്റിയിട്ടാണ്.
വാക്സീൻ എടുത്ത ശേഷം ലോഹ വസ്തുക്കൾ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നുവെന്ന് അരവിന്ദ് പറയുന്നു. വാദം സംബന്ധിച്ച് ഒരു വീഡിയോയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. നാണയങ്ങളും സ്പൂണുകളും പാത്രങ്ങളുമെല്ലാം അരവിന്ദിന്റെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നതിന്റെതാണ് ദൃശ്യം.
വിയർപ്പ് കാരണം ശരീരത്തിൽ നാണയങ്ങൾ ഒട്ടുന്നുവെന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്. എന്നാൽ കുളിയൊക്കെ കവിഞ്ഞ് വൃത്തിയായ ശേഷവും ലോഹങ്ങൾ ഒട്ടിപ്പിടിക്കാൻ തുടങ്ങിയതോടെയാണ് ബന്ധുക്കളടക്കം ഇക്കാര്യം വിശ്വസിച്ചത്.
വിവരമറിഞ്ഞ് നാസിക് മുൻസിപ്പൽ കോർപ്പറേഷനിലെ ഡോക്ടർമാർ സോണറിനെ സന്ദർശിച്ചു. വാക്സിനേഷനുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും വാക്സീനും കാന്തിക ശക്തിയുമായി യാതൊരു ശാസ്ത്രീയ ബന്ധവുമില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.
കൂടുതൽ പഠനത്തിന് ശേഷമേ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമാവുകയുള്ളൂ. അരവിന്ദിന്റെ ആരോഗ്യ സ്ഥിതിയിൽ പ്രശ്നങ്ങളൊന്നുമില്ല. ആരോഗ്യ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുമെന്നും തുടർന്ന് ലഭിക്കുന്ന നിർദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും ഡോക്ടർ അശോക്ക് തൊറാട്ട് പറഞ്ഞതായി ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു. സമൂസ കടക്കാരനായ അരവിന്ദ് മൂന്ന് ദിവസം മുമ്പാണ് രണ്ടാം ഡോസ് വാക്സിനെടുത്തത്.
അതേസമയം, കേരളത്തിൽ ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്‌സീനാണ് നല്‍കിയത്.
അതില്‍ 87,52,601 പേര്‍ക്ക് ആദ്യ ഡോസും 22,09,069 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 2011ലെ സെന്‍സസ് അനുസരിച്ച് 26.2 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
ഏറ്റവുമധികം വാക്‌സീന്‍ നല്‍കിയത് തിരുവനന്തപുരത്താണ്. 10,08,936 പേര്‍ക്ക് ആദ്യ ഡോസും 2,81,828 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 12,90,764 ഡോസ് വാക്‌സീനാണ് ജില്ലയില്‍ നല്‍കിയത്.
കോവിഡ് മൂന്നാം തരംഗത്തെ നേരിടാനായി ആക്‌ഷന്‍ പ്ലാന്‍ രൂപീകരിച്ച് പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിനാകെ ഇതുവരെ 1,05,13,620 ഡോസ് വാക്‌സീനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്‌സീനാണ് വാങ്ങിയത്.
86,84,680 ഡോസ് കോവിഷീല്‍ഡും 9,44,650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 96,29,330 ഡോസ് വാക്‌സീന്‍ കേന്ദ്രം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 1,41,909 പേര്‍ക്കാണ് വാക്‌സീന്‍ നൽകിയത്. ജനുവരി 16 നാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. ലഭ്യതക്കുറവ് കാരണം മുന്‍ഗണനാക്രമം അനുസരിച്ചാണ് നല്‍കുന്നത്. ഇപ്പോള്‍ 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നു.
ഇതോടൊപ്പം കോവിഡ് മുന്നണി പോരാളികള്‍, അനുബന്ധ രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍ തുടങ്ങിയ 18നും 45നും ഇടയ്ക്ക് പ്രായമുള്ള 56 വിഭാഗങ്ങളിലുള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സീന്‍ നല്‍കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ പോകുന്നവരെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
https://www.facebook.com/Malayalivartha

























