Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം; കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറിനേയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും അറസ്റ്റ് ചെയ്തു

11 JUNE 2021 11:31 PM IST
മലയാളി വാര്‍ത്ത

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ നേതാക്കളെ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 800 പെട്രോള്‍ പമ്ബുകളിളിലാണ് '100 നോട്ട് ഔട്ട്' പ്രതിഷേധം നടന്നത്. ഇതിനു പുറമെ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോകള്‍, ട്വീറ്റുകള്‍ എന്നിവയുടെ രൂപത്തില്‍ 25,000 ത്തിലധികം പേര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.

ഈവര്‍ഷം മാത്രം ഇന്ധനവില 48 തവണ വര്‍ധിപ്പിച്ചെന്നും ഇത് 'പകല്‍ക്കൊള്ള'യാണെന്നും ഡി ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2021 ല്‍ ബിജെപി പെട്രോള്‍ വില 48 തവണ ഉയര്‍ത്തി. മധ്യവര്‍ഗത്തിന് എത്ര ശമ്ബള വര്‍ധനവ് ലഭിച്ചു?. മിനിമം വേതനം എത്രയാണ് ഉയര്‍ത്തിയത്?. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം എത്ര വര്‍ധിപ്പിച്ചു?. എത്ര തവണ കര്‍ഷകരുടെ എംഎസ്പികള്‍ വര്‍ധിച്ചു? ഇത് ബിജെപിയുടെ പകല്‍ കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും ഭാരം അനുഭവിക്കുന്നുണ്ട്. പെട്രോളിന് നികുതി എന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ എല്ലാവരുടെയും പോക്കറ്റടിക്കുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ പെട്രോളിന്മേലുള്ള നികുതിയില്‍ നിന്ന് 20.60 ലക്ഷം കോടി രൂപ ബിജെപി സര്‍ക്കാര്‍ സ്വരൂപിച്ചു. മോദിക്ക് പുതിയ കൊട്ടാരം പണിയാനായി ബിജെപി ഇന്ധനനികുതി വര്‍ധിപ്പിക്കുകയാണ്. 2022 ല്‍ 120 രൂപയായിരുന്നത് 2023 ല്‍ 160 രൂപയായും 2024 ല്‍ 200 രൂപയായും പെട്രോള്‍ വില വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്ബത്തിക മാന്ദ്യത്തിനിടയിലാണ് കേന്ദ്രം സാധാരണക്കാരുടെ മുറിവിന് ഉപ്പ് പുരട്ടുന്നതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആളുകളുടെ രക്തം കുടിക്കുന്നതില്‍ ഈ സര്‍ക്കാരിനു ലജ്ജയില്ലേ..? ഈ സര്‍ക്കാര്‍ ഒരു അട്ടയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കി. നരേന്ദ്ര മോദി തുടര്‍ച്ചയായി കള്ളം പറയുകയും തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വര്‍ധനവിനെതിരേ 'നോട്ട് 100 ട്ട് 100' എന്ന പ്രമേയത്തിലുള്ള കോണ്‍ഗ്രസിന്റെ അഞ്ച് ദിവസത്തെ പ്രതിഷേധത്തിന്റെ ആദ്യത്തേതാണ് ഇന്ന് നടന്നത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വെള്ളിയാഴ്ച പ്രതിഷേധം നടന്നു.

 

 

കെപിസിസി മുന്‍ പ്രസിഡന്റ് ആര്‍ വി ദെശ്പംദെയ്, ദിനേശ് ഗുണ്ടുറാവു, മുന്‍ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, കര്‍ണാടക നിയമസഭാ മുന്‍ ചീഫ് വിപ്പ് അശോക് പതന്ന, നിയമസഭാംഗം വി ആര്‍ സുദര്‍ശന്‍, ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ചീഫ് ജി ശേഖര്‍, ഗാന്ധി നഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശരവണന്‍, ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends