ബ്ലാക്ക് ഫംഗസ്; കര്‍ണാടകയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 157 ആയി, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു! ചികിത്സ തുടരാന്‍ ആവശ്യപ്പെട്ടിട്ടും 76 പേര് ആശുപത്രിയില്‍നിന്ന് സമ്മതമില്ലാതെ മടങ്ങിയെന്നും സര്‍ക്കാര്‍
രാജ്യത്ത് ആശങ്കയായി ബ്ലാക്ക് ഫംഗസ്. കര്‍ണാടകയില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 157 ആയി ഉയർന്നതായി റിപോർട്ട്. ഇതോടൊപ്പം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടക്കുകയുണ്ടായി. ജൂണ്‍ ഒമ്പതുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2,282 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിലാണ് 157 പേര് മരിച്ചതായി സ്ഥിരീകരിച്ചത്. 1,947 പേരാണ് നിലവില്‍ ചികിത്സയിൽ കഴിയുന്നത്. 102 പേര് രോഗമുക്തി നേടി. ചികിത്സ തുടരാന്‍ ആവശ്യപ്പെട്ടിട്ടും 76 പേര് ആശുപത്രിയില്‍നിന്ന് സമ്മതമില്ലാതെ മടങ്ങിയെന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതോടൊപ്പം തന്നെ കോവിഡുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ, ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. ബംഗളൂരു അര്‍ബന്‍ ജില്ലയില്‍ മാത്രം 787 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് തന്നെ. ഇതില്‍ 55 പേര് മരിക്കുകയും 31 പേര് രോഗമുക്തി നേടുകയും ഒമ്ബതുപേര്‍ ചികിത്സ പൂര്‍ത്തിയാകാതെ ആശുപത്രി വിടുകയും ചെയ്തു.
കൂടാതെ ധാര്‍വാഡ്, ബെളഗാവി, കലബുറഗി എന്നീ ജില്ലകളില്‍ യഥാക്രമം 202, 138, 137 എന്നിങ്ങനെയാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരുടെ എണ്ണം. ബ്ലാക്ക് ഫംഗസ് ചികിത്സക്ക് അടിയന്തരമായി പ്രത്യേക മാര്‍ഗനിര്‍ദേശം എല്ലാ ആശുപത്രികള്‍ക്കും നല്‍കണമെന്നും ചികിത്സക്കാവശ്യമായ ആംഫോടെറിസിന്‍-ബി മരുന്ന് കേന്ദ്രത്തില്‍നിന്ന് ലഭ്യമാക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha
























