തന്ത്രപ്രധാന ചർച്ചകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും: മന്ത്രിസഭാ പുനഃസംഘടന തീരുമാനം ഉടൻ? ആകാംക്ഷയോടെ അണികൾ

അണികളെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും തമ്മിലുള്ള കൂടിക്കാഴ്ച... വീര്യം പകർന്ന് അവർക്കൊപ്പം ജെ പി നദ്ധയും .... ആ തീരുമാനം ഉടൻ ഉണ്ടാകുമോയെന്ന് കാതോർത്ത് രാജ്യം...
അതിനിർണായകമായ കൂടിക്കാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജെപി നദ്ധ അടക്കം ചില മന്ത്രിമാരുമായി നടത്തിയത്. ഇതിന് തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാ യുമായി കൂടിക്കാഴ്ച നടത്തി .തന്ത്ര പ്രധാനമായ പല കാര്യങ്ങളും ആ ചർച്ചയിൽ ഉരുത്തിരിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം.
.
കേന്ദ്ര മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന സൂചനകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ലഭ്യമാകുന്നത്. കൊവിഡ് രണ്ടാം തരംഗം മൂർദ്ധന്യാവസ്ഥയിലായിരുന്ന അവസരത്തിൽ ചില കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകൾ സർക്കാരിനും പാർട്ടിക്കും ദോഷം ചെയ്തു എന്ന അഭിപ്രായം വ്യാപകമായി ഉയരുന്നുണ്ട്. ഇത്തരം മന്ത്രിമാരുടെ പ്രകടനം മൂവരും പ്രത്യേകമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുവാൻ ഒരുങ്ങുകയാണ്. ഇത്തരത്തിലുള്ള വിവരങ്ങൾ പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്.
മൂവരും തമ്മിൽ വെള്ളിയാഴ്ച നടന്ന കൂടികാഴ്ചയിൽ മന്ത്രിസഭാ വികസിപ്പിക്കാൻ തീരുമാനിച്ചതായാണ് വിവരം. നിലവിലെ മന്ത്രിസഭയിൽ ചില സുപ്രധാന മാറ്റങ്ങൾ വരുത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ നടത്തേണ്ടുന്ന സാഹചര്യമുണ്ട്.
മോദി സർക്കാർ അധികാരത്തിൽ കയറിയതിനു ശേഷം ഇതുവരെയും മന്ത്രിമാരുടെ കാര്യത്തിൽ ഒരു അഴിച്ചുപണി നടന്നിട്ടില്ല. അതിനിടയിലാണ് ഇവരുടെ കൂടിക്കാഴ്ച. അതുകൊണ്ടുതന്നെ ഒരു അഴിച്ചുപണിയി ലേക്ക് കേന്ദ്ര സർക്കാർ നീങ്ങുന്നുണ്ട് എന്ന അഭ്യൂഹം ശക്തമാകുന്നുണ്ട്.
ഏഴു കേന്ദ്ര മന്ത്രിമാരുമായി സമാന രീതിയിലുള്ള കൂടികാഴ്ച മോദി ഡൽഹിയിലെ തന്റെ വസതിയിൽ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, പ്രകാശ് ജാവദേക്കർ, ഹർദീപ് പുരി എന്നിവർ ആ മീറ്റിംഗിൽ പങ്കെടുത്തിരുന്നു. മീറ്റിംഗിൽ അതാത് വകുപ്പുകളുടെ കൊവിഡ് കാലത്തെ പ്രവർത്തനം വിലയിരുത്തിയതായിട്ടാണ് നിഗമനം . എന്നാൽ അത് സ്ഥിരം നടത്താറുള്ള അവലോകന യോഗം മാത്രമായിരുന്നുവെന്നും മന്ത്രിസഭാ വികസനവുമായി ബന്ധമൊന്നുമില്ലെന്നും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























