വിവാഹം ഒന്ന് കലരാക്കാൻ വേണ്ടി വരന്‍ എത്തിയത് ആനപ്പുറത്ത്! പടക്കം പൊട്ടിയതുമാണ് വിരണ്ടു, ഒടുവിൽ വിവാഹ ചടങ്ങുകൾ നടന്നത് രാത്രി പതിനൊന്ന് മണിക്ക്

വിവാഹം ഒന്ന് ആഡംബരമാക്കാൻ എല്ലാവരും വ്യത്യസ്‌തവഴികൾ സ്വീകരിക്കാറുണ്ട്. ഉത്തർപ്രദേശിൽ വരാനെത്തിയത് ആനപ്പുറത്ത് ഒടുവിൽ വിരണ്ടോടി ആന. വിവാഹ വേദിയില്‍ വരനോടൊപ്പം എത്തിയ ആന വിരണ്ടു. പടക്കത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടിയ ആന വന്‍ നാശനഷ്ടമാണ് വരുത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്.
ആനയുമായി വിവാഹ വേദിയില്‍ വരന്‍ ആനന്ദ് ത്രിപാഠി എത്തിയതിന് പിന്നാലെ വലിയ ശബ്ദത്തില്‍ പടക്കം പൊട്ടിച്ചിരുന്നു. ഈ ശബ്ദം കേട്ട് വിരണ്ടോടിയ ആന വിവാഹ പന്തലും വിവാഹത്തിന് എത്തിയവരുടെ നാല് കാറുകളും തകര്‍ത്തു. ആന വിരണ്ടതോടെ വരനും ബന്ധുക്കളും ഓടി രക്ഷപ്പെട്ടു. ആന വിരണ്ടതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ആന വിരണ്ടതോടെ വിവാഹത്തിന് എത്തിയവരെല്ലാം സമീപത്തുള്ള വീടുകളിലേയ്ക്ക് ഓടിക്കയറി. തുടര്‍ന്ന് മൂന്ന് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും പോലീസ് സംഘങ്ങള്‍ എത്തിയ ശേഷമാണ് ആനയെ തളയ്ക്കാനായത്. പിന്നീട് രാത്രി 11 മണിയോടെ വിവാഹ ചടങ്ങുകള്‍ പുനരാരംഭിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























