തമിഴ്‌നാട്ടില്‍ ഇനി സ്ത്രീകള്‍ പൂജാരികളാകും: പൂജാരികള്‍ ഒഴിവുള്ള ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന, നിര്‍ണായക തീരുമാനം ഉടന്‍

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ ഇനി സ്ത്രീകൾക്കും അവസരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാറാണ് വിപ്ലവകരമായ തീരുമാനത്തിന് തയ്യാറെടുക്കുന്നത്.
തമിഴ്‌നാട് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദു റിലീജ്യസ് ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലാകും സ്ത്രീകളെ പൂജാരികളാക്കുക.
പൂജാരികളാകാന്‍ തയ്യാറാകുന്നവര്‍ക്ക് ഇതിന് വേണ്ട പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയായവരില്‍ നിന്ന് ക്ഷേത്രങ്ങളിലെ ഒഴിവുകള്‍ക്ക് അനുസരിച്ച് നിയമനം നല്‍കും. പൂജാരികള്‍ ഒഴിവുള്ള ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് നീങ്ങുന്നത്.
https://www.facebook.com/Malayalivartha
























