അക്രമിച്ച് പരിക്കേല്‍പിച്ചു, പിന്നാലെ ആശുപത്രിയിലെത്തി തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം; പരിക്കേറ്റയാളുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് പൊലീസ്! വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ പിന്തുടര്‍ന്ന് ആശുപത്രിയിലെത്തി തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം. മദ്ധ്യപ്രദേശ് സാഗറിലെ ജില്ലാ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. ദാമോദര്‍ കോരി എന്നയാള്‍ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ ആക്രമണം നടത്തിയ മിലന്‍ മച്ചെ രാജക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മിലന്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പരിക്കേറ്റ ദാമോദര്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ദാമോദറിനെ പിന്തുടര്‍ന്നെത്തിയ മിലന്‍ ആശുപത്രിയില്‍ കയറി ദാമോദറിന്‍റെ സമീപമെത്തി തീ കൊളുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചശേഷം മിലന്‍ ചുറ്റുപാടും നിരീക്ഷിക്കുന്നതും തീകൊളുത്തുന്നതും സി സി ടി വിയില്‍ വ്യക്തമാണ്.ശരീരമാസകലം പൊള്ളലേറ്റ ദാമോദര്‍ തീയുമായി ഓടുന്നത് വിഡിയോയില്‍ കാണാം.
ഈ സമയം ആര്‍ക്കും പിടികൊടുക്കാതെ മിലന്‍ പുറത്തേക്കുള്ള വഴിയിലൂടെ കടന്നുകളയുകയായിരുന്നു. പെട്രോള്‍ ഉപയോഗിച്ചാണ് പ്രതി തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദാമോദറിന്‍റെ ആരോഗ്യനില ഭേദപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha
























