വീടുകളില്‍ എത്തി വാക്‌സീന്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ എന്താണ് തടസ്സമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി

വീടുകളിലെത്തിച്ച് വാക്‌സിന്‍ നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കശ്മീരും ഇത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും പിന്നെന്താണ് മറ്റു സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ തടസ്സമെന്നും കോടതി ചോദിച്ചു.
വാക്‌സീന്‍ വീടുകളില്‍ എത്തിക്കുന്നത് സാധ്യമായ കാര്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പരാമര്‍ശത്തെ വിമര്‍ശിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. 75 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും കിടപ്പു രോഗികള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും വാക്‌സീന്‍ വീടുകളില്‍ എത്തിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തില്‍ വാക്‌സിന്‍ വീടുകളിലെത്തിക്കുക എന്നത് നിലവില്‍ സാധ്യമല്ല എന്ന് വ്യക്തമാക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കേരളം, ജമ്മു കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങള്‍ വാക്‌സീന്‍ വീടുകളില്‍ എത്തിക്കുന്നതില്‍ വിജയം വരിച്ചത് എങ്ങനെയാണ്? കേരളജമ്മു കശ്മീര്‍ മാതൃകയോട് കേന്ദ്രത്തിന്റെ പ്രതികരണം എന്താണ്? എന്താണ് കേന്ദ്രത്തിന്റെ പ്രശ്‌നം എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നിങ്ങളെന്തുകൊണ്ടാണ് ഈ സംസ്ഥാനങ്ങളോട് ആശയവിനിമയം നടത്താത്തത്. ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒന്നാണെങ്കില്‍ എന്തുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിലും ഇത് ആവിഷ്‌കരിക്കാത്തത്?' കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ ഉചിതമായ ഒരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു. മുംബൈയില്‍ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് വീട്ടിലെത്തി വാക്‌സിന്‍ നല്‍കിയ സംഭവവും കോടതി ചൂണ്ടിക്കാട്ടി. ഇത് എങ്ങനെയാണ് സാധിച്ചതെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷ(ബി.എം.സി.)നോട് കോടതി ആരാഞ്ഞു. എന്നാല്‍ തങ്ങളല്ല ഇപ്രകാരം വാക്‌സിന്‍ നല്‍കിയതെന്ന് ബി.എം.സി. കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് കോടതി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























