പ്രഫുല്‍ പട്ടേല്‍ തിങ്കളാഴ്ച്ച ലക്ഷദ്വീപ് സന്ദര്‍ശിക്കും; ഒരാഴ്ച്ച അവിടെ തങ്ങി, ദ്വീപില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ പരിഷ്‌കാരങ്ങള്‍ വിലയിരുത്തും; കരിദിനം ആചരിക്കുമെന്ന് ദ്വീപ് ജനത

വിവാദങ്ങള്‍ക്കൊടുവില്‍ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ തിങ്കളാഴ്ച എത്തും. ദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിലാണ് പ്രഫുല്‍ പട്ടേലിന്റെ ദ്വീപ് സന്ദര്‍ശനം. അഗത്തി ദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ച്ച അവിടെ തങ്ങി, ദ്വീപില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ പരിഷ്‌കാരങ്ങള്‍ വിലയിരുത്തും.
അതേസമയം പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപ് നിവാസികള്‍ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപില്‍ കരിദിനം ആചരിക്കുന്നത്. ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിലയിരുത്തുന്നതിനായി ദ്വീപില്‍ എത്തുന്ന പ്രഫുല്‍ പട്ടേല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ജുണ്‍ 20ന് മടങ്ങും.
https://www.facebook.com/Malayalivartha
























