വാക്സിനേഷന്‍ സ്വീകരിച്ച ശേഷം ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന ആന്‍റിബോഡി കൂടുതല്‍ കാലം നിലനില്‍ക്കും; രോഗബാധക്ക് ശേഷമുള്ള നാലു മാസത്തിനകം സ്വാഭാവികമായി ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ആന്‍റിബോഡികളേക്കാള്‍ കൂടുതൽ!

കൊറോണ വ്യാപനം തടയാൻ വാക്‌സിൻ നിർണായക പങ്കാണ് വഹിക്കുന്നത്. അത്തരത്തിൽ ഒരു പഠനം പുറത്ത് വരുകയാണ്. കോവിഡ് പ്രതിരോധത്തിനായി വാക്സിനേഷന്‍ സ്വീകരിച്ച ശേഷം ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന ആന്‍റിബോഡി കൂടുതല്‍ കാലം നിലനില്‍ക്കുമെന്നും കൂടുതല്‍ പ്രതിരോധം നല്‍കുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രോഗബാധക്ക് ശേഷമുള്ള നാലു മാസത്തിനകം സ്വാഭാവികമായി ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ആന്‍റിബോഡികളേക്കാള്‍ കൂടുതലായിരിക്കും ഇതെന്നും ശക്തമാണിതെന്നും കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി (കെജിഎംയു) നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ട്.
യൂണിവേഴ്സിറ്റിയിലെ 989 ആരോഗ്യ പ്രവര്‍ത്തകരിലും 500 പ്ലാസ്മ ദാതാക്കളിലുമാണ് പഠനം നടത്തിയിരിക്കുന്നത്. വൈറസിന്‍റെ ചങ്ങല പൊട്ടിക്കുന്നതിനായി പ്രതിരോധ ശേഷി നേടാന്‍ വാക്സിനേഷനിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും സ്വാഭാവിക പ്രതിരോധത്തിലൂടെ ഇത് ഫലപ്രദമാവില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. രണ്ടു ഭാഗങ്ങളായി നടത്തിയ പഠനത്തില്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗങ്ങള്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍, ക്ലാസ്സ് ഫോര്‍ ജീവനക്കാര്‍ തുടങ്ങിയ 989 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത് തന്നെ.
അതോടൊപ്പം തന്നെ ഇതില്‍ 869 പേര്‍ക്കും (88 ശതമാനം) ശരീരത്തില്‍ ആവശ്യമായ ആന്‍റിബോഡികള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഈ 869 പേരില്‍ 73 ശതമാനവും രണ്ടു ഡോസ് വാക്സിനും 13 ശതമാനം പേര്‍ ഒരു ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. മറ്റുള്ളവര്‍ രോഗബാധയുണ്ടായെങ്കിലും വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരാണ്.
അതേസമയം കേരളത്തിൽ 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്. നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ ഇന്നലെയാണ് എറണാകുളത്ത് എത്തിയത്. ഇത് വിവിധ ജില്ലകളിലായി വിതരണം ചെയ്തുവരുന്നു.
കേന്ദ്രം അനുവദിച്ച വാക്‌സിന്‍ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 9,35,530 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 10,73,110 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 90,34,680 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 9,44,650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 99,79,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























