രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനി കോവിഡ് സ്ഥിരീകരിച്ചത് 80,834 പേര്‍ക്ക്, 1,32,062 പേര്‍ രോഗമുക്തി നേടി, കോവിഡ് മൂലം 3303 മരണം സ്ഥിരീകരിച്ചു! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനം

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് തന്നെ. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണിത് എന്നാണ് ലഭ്യമാകുന്ന വിവരം. 24 മണിക്കൂറിനിടെ കോവിഡ് മൂലം 3303 മരണം സ്ഥിരീകരിക്കുകയും ചെയ്തു. 1,32,062 പേര്‍ രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയർന്നു. ആകെ മരണം 3,70384. ആകെ രോഗമുക്തരുടെ എണ്ണം 2,80,43,446.നിലവില്‍ 10,26,159 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 25,31,95,048 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,11,26,248 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,986 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2103, കൊല്ലം 1585, എറണാകുളം 1483, മലപ്പുറം 1380, പാലക്കാട് 935, തൃശൂര്‍ 1305, കോഴിക്കോട് 901, ആലപ്പുഴ 909, കോട്ടയം 538, കാസര്‍ഗോഡ് 473, കണ്ണൂര്‍ 397, പത്തനംതിട്ട 427, ഇടുക്കി 297, വയനാട് 253 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 14 വീതം, പത്തനംതിട്ട 8, എറണാകുളം 7, തൃശൂര്‍ 6, കൊല്ലം, പാലക്കാട് 4 വീതം, വയനാട് 3, കാസര്‍ഗോഡ് 2, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha
























