പ്രതിദിന പരിധിയില്ലാതെ ഇനി ജിയോയിലൂടെ ഡാറ്റ ആസ്വദിക്കാം

ടെലികോം കമ്പനികളില്‍ ചുരുങ്ങിയ കാലം കൊണ്ട് വിജയത്തിന്റെ കൊടുമുടിയിലെത്തിയിരുന്നു ജിയോ. കൂടുതല്‍ ലാഭകരമായ ഡാറ്റാ പ്ലാനുകളും, മറ്റ് അനുബന്ധ ഓഫറുകളുമായിരുന്നു ഇവരുടെ മുഖ്യ ആകര്‍ഷണം. ഇതിനാല്‍ വളരെ പെട്ടെന്ന് തന്നെ കൂടുതല്‍ ആളുകള്‍ ജിയോയുടെ ഉപഭോക്താക്കളായി മാറി.
ലോക്ക് ഡൗണ്‍ മൂലം ഡാറ്റകളുടെ ഉപയോഗം കൂടിവരികയാണ്. പഠനവും,ജോലികളുമൊക്കെ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ആയതിനാല്‍ ഡാറ്റയുടെ കാര്യത്തില്‍ ടെലികോം കമ്പനികളോട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇളവുകള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നലെയാണിപ്പോള്‍ പുതിയ ഡാറ്റാ ഓഫറുകളുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്. പുതിയ അഞ്ചു പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പതിനഞ്ച് ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള 'പ്രതിദിന പരിധിയില്ലാതെ' അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് റിലയന്‍സ് ജിയോ അവതരിപ്പിച്ചത്.ഇവ 15, 30, 60, 90, 365 ദിവസം കാലാവധിയുള്ള പ്ലാനുകളാണ്. ഈ അഞ്ച് പ്ലാനുകളില്‍ പ്രതിദിന പരിധിയില്ലാതെ ഡേറ്റയും വോയ്‌സ് കോളുകളും ആസ്വദിക്കാം.
ജിയോ ഫ്രീഡം പ്ലാനുകളില്‍ ഡിജിറ്റല്‍ ലൈഫിനായി കൂടുതല്‍ ഓപ്ഷനുകള്‍ കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചു. ദിവസവും കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പ്ലാനുകളാണിത്. 30 ദിവസത്തെ പ്ലാനില്‍ ഡേറ്റ കഴിയുമെന്ന് ഒരിക്കലും ആശങ്കപ്പെടേണ്ടിവരില്ലെന്നും ജിയോയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പതിനഞ്ച് ദിവസം കാലാവധിയുള്ള പ്ലാനിന്റെ നിരക്ക് 127 രൂപയാണ്. ഈ പ്ലാനില്‍ 12 ജിബി ഡേറ്റയാണ് ലഭിക്കുക. ഈ ഡേറ്റ 15 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ദിവസ പരിധിയില്ലാതെ ഉപയോഗിക്കാം.30 ദിവസം കാലാവധിയുള്ള പ്ലാനിനു 247 രൂപയാണ് നിരക്ക്. ഈ പ്ലാനില്‍ 25 ജിബി ഡേറ്റയാണ് നല്‍കുന്നത്.
447 രൂപയുടെ 60 ദിവസ പ്ലാനില്‍ 50 ജിബി ഡേറ്റയാണ് ഓഫര്‍ ചെയ്യുന്നത്. 597 രൂപയുടെ 90 ദിവസ പ്ലാനില്‍ 75 ജിബി ഡേറ്റയും ലഭിക്കും. ഒരു വര്‍ഷം അതായത് 365 ദിവസം കാലാവധിയുള്ള 2,397 രൂപയുടെ പ്ലാനില്‍ 365 ജിബി ഡേറ്റയും നല്‍കുന്നു.ഈ പ്ലാനുകളിലെല്ലാം ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് എന്നിവയുള്‍പ്പെടെയുള്ള ജിയോയുടെ യൂട്ടിലിറ്റി ആപ്ലിക്കേഷനുകളും മറ്റു ചില സര്‍വീസുകളും സൗജന്യമായി ഉപയോഗിക്കാം.
എന്നാല്‍ നിലവിലെ ഓഫറുകള്‍ക്ക് പിന്നില്‍ കര്‍ഷക ബില്ലാണെന്ന തരക്കിലും റിപ്പോര്‍ട്ടുകളുണ്ട്.പുതിയ കാര്‍ഷക നിയമം നടപ്പിലാക്കുന്നതുവഴി അതിന്റെ പ്രയോജനം മുകേഷ് അംബാനിക്കാണെന്ന പൊതുവികാരം കര്‍ഷകര്‍ക്കിയിലുണ്ടായിരുന്നു.ഇത് ജിയോ ടെലികോം മേഖലയ്ക്ക് വന്‍ തിരിച്ചടിയായി.
കര്‍ഷകര്‍ വന്‍തോതില്‍ ജിയോ ഉപേഷിക്കുകയുണ്ടായി.ഇതിന്റെ ആഘാതം മറികടക്കാനാണ് പുതിയ ഡാറ്റ ഓഫറുമായി ജിയോ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്.
"
https://www.facebook.com/Malayalivartha
























