ജോലി നഷ്ടപ്പെട്ട എഞ്ചിനീയര്‍ ഉള്‍പ്പടെയുള്ള ബിരുദധാരികള്‍ ഓട ശുചീകരണ ജോലിക്കിറങ്ങി

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട യുവാക്കള്‍ ഓടകള്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. എഞ്ചിനീയര്‍ ഉള്‍പ്പടെയുള്ള ബിരുദധാരികളാണ് നിത്യ ചെലവിന് പണം കണ്ടെത്താനായി ഓട ശുചീകരണ ജോലിക്കിറങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് കാലത്ത് പലര്‍ക്കും ജോലി നഷ്ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വരുമാനം തേടി ഓട വൃത്തിയാക്കുന്നതുള്‍പ്പടെയുള്ള ജോലികള്‍ ചെയ്യാന്‍ മുംബൈയിലും പരിസര പ്രദേശത്തും ബിരുദധാരികള്‍ തയാറായതായി വാര്‍ത്ത വരുന്നത്.
നഗരത്തിലെ ഓട വൃത്തിയാക്കാന്‍ കരാറെടുത്ത കമ്പനിയിൽ കഴിഞ്ഞ ദിവസം 20 ബിരുദധാരികളാണ് ജോലിക്ക് കയറിയതെന്നും വാര്‍ത്തയില്‍ പറയുന്നു. ഇവരില്‍ ഐ.ടി മേഖലയിലെ എഞ്ചിനീയറും ഇരട്ട ബിരുദമുള്ളവരും, ബിരുദാനന്തര ബിരുദമുള്ളവരും ഉണ്ടെന്ന് കരാറുകാരന്‍ പറയുന്നു.
https://www.facebook.com/Malayalivartha
























