Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

നിരോധിത പബ്ജി ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ യുവതിയോട് അശ്ലീലം പറഞ്ഞു; ചെന്നൈയില്‍ യൂട്യൂബര്‍ അറസ്റ്റില്‍; അശ്ലീല പരാമര്‍ശത്തിന് പിന്നാലെ ചാനലിനെതിരേ വിമർശനവുമായി സോഷ്യൽ മീഡിയ

18 JUNE 2021 11:15 PM IST
മലയാളി വാര്‍ത്ത

നിരോധിത പബ്ജി ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ യുവതിയോട് അശ്ലീലം പറഞ്ഞ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ചെന്നൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മദന്‍ കുമാര്‍ എന്ന യൂട്യൂബറാണ് അറസ്റ്റിലായത്. ചെന്നൈയില്‍നിന്ന് ഒളിവില്‍ പോയ മദനെ ധര്‍മപുരിയില്‍നിന്നാണു പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ കൃതികയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പബ്ജി ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന മദന്‍, കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണു കേസിനിടയാക്കിയത്. പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണു തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ മദന്‍ ഉപയോഗപ്പെടുത്തിയത്. സഹകളിക്കാരുമായി നടത്തുന്ന ദ്വയാര്‍ഥ, അശ്ലീല പ്രയോഗങ്ങളും ചാനലിന്റെ പ്രത്യേകതയാണ്. പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ ഒരു യുവതി ചെന്നൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എട്ടു ലക്ഷത്തോളം വരിക്കാരാണ് ഇവരുടെ ചാനലിനുള്ളത്. ഇതില്‍ ഏറെയും കുട്ടികളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മദന്‍, ടോക്‌സിക് മദന്‍ 18+, പബ്ജി മദന്‍ ഗേള്‍ ഫാന്‍, റിച്ചി ഗേമിങ് വൈടി എന്നീ ചാനലുകളാണ് ദമ്ബതിമാര്‍ നടത്തുന്നത്.

 


അശ്ലീല പരാമര്‍ശത്തിന് പിന്നാലെ ചാനലിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലും വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. കേസിന് ആസ്പദമായ റെക്കോര്‍ഡ് ചെയ്ത ചാനലിലെ സംഭാഷണം കേട്ട് ഞെട്ടിയെന്ന് കഴിഞ്ഞ ദിവസം പ്രതിയുടെ മുന്‍ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ മദ്രാസ് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

യൂട്യൂബ് ചാനലിന്റെ റജിസ്ട്രേഷന്‍ കൃതികയുടെ പേരിലാണ്. ഇവരില്‍നിന്നു ലാപ്ടോപ്, ഹാര്‍ഡ് ഡിസ്ക്, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. ‌മാസം മൂന്നു ലക്ഷം രൂപയെങ്കിലും മദന്‍ യൂട്യൂബിലൂടെ സമ്ബാദിക്കുന്നുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. മൂന്ന് ആഡംബര കാറുകള്‍ സ്വന്തമായുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (16 minutes ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (27 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (37 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (49 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (7 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (7 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (8 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (9 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (9 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (10 hours ago)

Malayali Vartha Recommends