Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇന്ത്യയില്‍ മുഖ്യപരാതി പരിഹാര ഓഫീസറെ എന്തുകൊണ്ടു നിയമിച്ചില്ല? ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ... ട്വിറ്ററിനോട് തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി

19 JUNE 2021 08:17 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ നിയമങ്ങള്‍ പരമമാണെന്നും ട്വിറ്റര്‍ അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും വമ്പന്‍ സാമൂഹിക മാധ്യമമായ ട്വിറ്ററിനോട് ശശി തരൂര്‍ എം.പി. അധ്യക്ഷനായ ഐ.ടി. പാര്‍ലമെന്ററി സമിതി. ഇന്ത്യയില്‍ മുഖ്യപരാതി പരിഹാര ഓഫീസറെ എന്തുകൊണ്ടു നിയമിച്ചില്ല എന്നതടക്കമുള്ള കാഠിന്യമേറിയ ചോദ്യങ്ങളാണ് പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ ഹാജരായ ട്വിറ്റര്‍ അധികൃതര്‍ ഇന്നലെ നേരിട്ടത്.

സുതാര്യത, അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത എന്നിങ്ങനെയുള്ള തങ്ങളുടെ തത്വങ്ങളുമായി ഒത്തുപോകുന്ന രീതിയില്‍ പൗരന്മാരുടെ ഓണ്‍ലൈന്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തയാറാണെന്നും ട്വിറ്ററിനുവേണ്ടി ഹാജരായ രണ്ട് ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു. ഹാജരായ ഉദ്യോഗസ്ഥരോട് തങ്ങള്‍ കമ്പനിയില്‍ വഹിക്കുന്ന ഉത്തരവാദിത്തവും അധികാരങ്ങളും എഴുതിനല്‍കാന്‍ സമിതി ആവശ്യപ്പെടുകയും ചെയ്തു.

 



95 മിനിട്ടോളം നീണ്ട കൂടിക്കാഴ്ചയില്‍ എല്ലാ പാര്‍ട്ടികളില്‍നിന്നുള്ള എം.പിമാരും ട്വിറ്റര്‍ അധികൃതരോടു ശക്തമായ ചോദ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. പല വിഷയങ്ങളിലും ട്വിറ്റര്‍ അവ്യക്തവും അപൂര്‍ണവുമായ മറുപടിയാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിന്റെ പബ്ലിക് പോളിസി മാനേജര്‍ ഷാഗുഫ്ത കമ്രാനും ലീഗല്‍ കൗണ്‍സല്‍ ആത്സുഷി കപൂറുമാണ് ചോദ്യം ചെയ്യലിനു വിധേയരായത്.


മേയ് 26ന് നിലവില്‍ വന്ന പുതിയ ഡിജിറ്റല്‍ മാധ്യമനിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ബാക്കിയുള്ള പ്രധാന സാമൂഹ്യ മാധ്യമസ്ഥാപനം ട്വിറ്റര്‍ മാത്രമാണ്. എന്നിരുന്നാലും താത്കാലികമായി ഒരു ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിക്കുകയും അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു.എന്നാല്‍ എന്തുകൊണ്ടാണ് ഒരു മുഴുവന്‍സമയ ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിക്കാന്‍ ട്വിറ്റര്‍ വിമുഖത കാട്ടുന്നതെന്നാണ് പാര്‍ലമെന്ററി കമ്മിറ്റി ചോദിക്കുന്നത്.

 



ട്വിറ്ററിന്റെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കമ്പനിയെ സംബന്ധിച്ച് എടുക്കുന്ന പല നടപടികളിലും അവ്യക്തതയുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറുന്നുണ്ടെന്നും കമ്മിറ്റി കുറ്റപ്പെടുത്തുന്നു. വിവാദ കണ്ടന്റുകളുടെ കാര്യത്തില്‍ എന്ത് നയമാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന്, ആരോഗ്യകരം എന്ന് കരുത്താവുന്ന ട്വീറ്റുകള്‍ക്കാണ് തങ്ങള്‍ പ്രചാരം നല്‍കുന്നതെന്നും അനാരോഗ്യകരം എന്ന് തോന്നുന്നവ പ്രോത്സാഹിപ്പിക്കാറില്ലെന്നും കമ്പനി വിശദീകരിച്ചു.

എന്നാല്‍ കമ്പനിയുടെ നയം ഇന്ത്യയുടെ ഐടി നിയമത്തിന് എതിരാണെന്ന് കമ്മിറ്റിയിലെ ഒരു എംപി വിമര്‍ശിച്ചു. 'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' ആരോപണം സംബന്ധിച്ചുള്ള ബിജെപി നേതാക്കളുടെ ട്വീറ്റുകള്‍ 'മാനിപ്പുലേറ്റഡ് മീഡിയ' എന്ന് ട്വിറ്റര്‍ ടാഗ് ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയാ സൈറ്റും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (18 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (32 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (46 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (55 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (4 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (5 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (5 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (5 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends