Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

നടിയുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലിടെ പ്രചരിപ്പിക്കുമെന്ന ഭീഷണി; തമിഴ്‌നാട് മുന്‍ മന്ത്രി എം.മണികണ്ഠന്‍ അറസ്റ്റില്‍

21 JUNE 2021 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ജനജീവിതം ദുസ്സഹം...സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി

അസം സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ പക്കൽ നിന്ന് ഒരു കോടിരൂപയും സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും പിടിച്ചെടുത്തു; ആറ് മാസമായി പരാതിയെ തുടർന്ന് നിരീക്ഷണത്തിൽ ആയിരുന്നു

മലേഷ്യന്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് മുന്‍ മന്ത്രി എം.മണികണ്ഠന്‍ പീഡനക്കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. അണ്ണാ ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു മണികണ്ഠന്‍. മണികണ്ഠന്‍ ചതിച്ചതായി കഴിഞ്ഞ മാസം യുവതി പരാതി നല്‍കിയിരുന്നു. പീഡനം, അനുവാദമില്ലാതെ ഗര്‍ഭഛിദ്രം നടത്തല്‍, മുറിവേല്‍പ്പിക്കല്‍, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അഡയാര്‍ വനിതാ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലേഷ്യയിലേക്കു തിരിച്ചുപോയില്ലെങ്കില്‍ നടിയുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലിടുമെന്നും മന്ത്രി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

കേസ് വന്നതോടെ മുങ്ങിയ മണികണ്ഠനെ കണ്ടെത്താന്‍ രണ്ട് അന്വേഷണ സംഘങ്ങള്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ജൂണ്‍ ആദ്യം മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യം ലഭിച്ചില്ല. 36 വയസ്സുകാരിയായ നടിയുമായി മുന്‍ മന്ത്രി വര്‍ഷങ്ങളായി ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്നുവെന്നാണു പരാതിയിലുള്ളത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി മൂന്ന് തവണ ഗര്‍ഭിണിയാക്കി. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചു.
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മലേഷ്യയിലെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 2017ലാണ് മണികണ്ഠന്‍ പരാതിക്കാരിയുമായി പരിചയത്തിലാകുന്നത്. അന്ന് മണികണ്ഠന്‍ ഐടി മന്ത്രിയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രി വിവാഹ അഭ്യര്‍ഥന നടത്തി. ഈ സമയത്ത് മണികണ്ഠന്‍ വിവാഹിതനായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണു മന്ത്രി ഗര്‍ഭഛിദ്രം നടത്തിച്ചത്. പീഡനത്തിനിരയായ സ്ത്രീ ഏതാനും തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങളെല്ലാം തെറ്റാണെന്നാണു മന്ത്രിയുടെ വാദം. പരാതിക്കാരിയെ അറിയില്ലെന്ന് ഒരു പ്രാദേശിക മാധ്യമത്തോടു മണികണ്ഠന്‍ പറഞ്ഞു. സംഭവത്തില്‍ ഗൂഢാഡാലോചനയുണ്ടെന്നും പണം തട്ടിയെടുക്കുകയാണു ലക്ഷ്യമെന്നും മണികണ്ഠന്‍ പറയുന്നു.
തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്നുള്ള എംഎല്‍എയായിരുന്നു മണികണ്ഠന്‍. 2019 വരെ മന്ത്രിയായി തുടര്‍ന്നു. നേരത്തേ ചോദ്യം ചെയ്യാനായി ഇയാളെ പൊലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല. മധുര, രാമനാഥപുരം എന്നിവിടങ്ങളിലാണ് മണികണ്ഠനെ പിടികൂടുന്നതിന് പൊലീസ് ആദ്യം തിരച്ചില്‍ നടത്തിയത്. അവിടെനിന്ന് കിട്ടിയത് െ്രെഡവറെയും സഹായിയെയും മാത്രം. പ്രതിയുടെ ഭീഷണി സന്ദേശങ്ങളടങ്ങിയ വാട്‌സാപ് ചാറ്റുകളടക്കം നടി മാധ്യമങ്ങള്‍ക്കു നല്‍കിയിരുന്നു. തുടര്‍ന്നാണു പൊലീസ് ബെംഗളൂരുവില്‍ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (10 minutes ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (24 minutes ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (33 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (46 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (1 hour ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (3 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (4 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (5 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

Malayali Vartha Recommends