Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ജോലികളില്‍ ഭിന്നലിംഗക്കാര്‍ക്ക് സംവരണം; ചരിത്ര തീരുമാനവുമായി യെദിയൂരപ്പ സര്‍ക്കാര്‍; കര്‍ണാടക‍ം മാതൃകയെന്ന് ഹൈക്കോടതി

21 JULY 2021 10:51 PM IST
മലയാളി വാര്‍ത്ത

More Stories...

ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...

കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു...

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പിന്തുടർന്ന വസ്ത്രധാരണരീതിയെ വിമർശിച്ച് ജനം..പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ധരിച്ച ഷർട്ട് അലസമായിട്ടത് സമൂഹമാധ്യമങ്ങളിൽ ചിലരെ ചൊടിപ്പിക്കുകയായിരുന്നു..

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ...കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യം

സര്‍ക്കാര്‍ ജോലികളില്‍ ഭിന്നലിംഗക്കാര്‍ക്ക് സംവരണം നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കര്‍ണാടകം. ഈ വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ ഒരു ശതമാനം സംവരണമാണ് ലഭിക്കുക. 1977 ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടത്തിലെ ഒമ്ബതാം റൂള്‍ ഭേദഗതി ചെയ്ത വിജ്ഞാപന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ജൂലൈ 6ന് പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനത്തില്‍ എല്ലാ വിഭാഗത്തിലുള്ള ഭിന്നലിംഗക്കാര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ ഒരു ശതമാനം സംവരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. കൂടാതെ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ ക്ഷണിക്കുമ്ബോള്‍ സ്ത്രീ-പുരുഷ വിഭാഗം എന്നിവയ്‌ക്കൊപ്പം മറ്റുള്ളവര്‍ എന്നും ഉള്‍പ്പെടുത്താനും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരുന്നു.

സര്‍ക്കാര്‍ ജോലികളില്‍ നേരിട്ടുള്ള നിയമനത്തില്‍ ജനറല്‍ മെറിറ്റ്, പട്ടികജാതി, പട്ടിക വര്‍ഗം, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയിലാണ് ഭിന്നലിംഗക്കാര്‍ക്ക് ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. ഭിന്നലിംഗക്കാരോട് യാതൊരുവിധ വിവേചനവും പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. നീക്കി വെച്ച സംവരണ സീറ്റുകളില്‍ ഭിന്നലിംഗക്കാര്‍ അപേക്ഷിക്കുന്നില്ലെങ്കില്‍ അര്‍ഹരായ മറ്റു ഉദ്യോഗാര്‍ഥികളെ ഈ ജോലിക്കായി പരിഗണിക്കാം.

സംസ്ഥാന സ്‌പെഷല്‍ റിസര്‍വ് കോണ്‍സ്റ്റബിള്‍, ബാറ്റ്‌സ്മാന്‍ തസ്തികകളിലെ തൊഴിലവസരങ്ങള്‍ ഭിന്നലിംഗക്കാര്‍ക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ഈ വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഗമ എന്ന സന്നദ്ധ സംഘടന കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ നിയമനങ്ങളില്‍ ഒരു ശതമാനം സംവരണം ഭിന്നലിംഗക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് കുമാര്‍ പാട്ടീല്‍ ബെഞ്ചിനെ അറിയിച്ചു.

നിലവിലെ ഭേദഗതി സര്‍ക്കാര്‍ സേവനങ്ങളില്‍ മൂന്നാം ലിംഗഭേദത്തെ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ഇത്തരക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ കോടതി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് സംഗമയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ജയ്ന കോത്താരി പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ നല്‍കുന്നത് പരിഗണിക്കുകയുള്ളൂവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ ഹൈക്കോടതി സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങള്‍ക്ക് കര്‍ണാടകം മാതൃകയാവുമെവന്ന് ബെഞ്ച് നിരീക്ഷിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (7 minutes ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (15 minutes ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (20 minutes ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്  (26 minutes ago)

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും  (35 minutes ago)

സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു  (43 minutes ago)

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ  (54 minutes ago)

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (1 hour ago)

കോടതിയുടെ നാലു ചോദ്യം ദിവ്യയുടെ കൊലച്ചിരി തെറിപ്പിച്ച് 'മഞ്ജുഷ... കളക്ടറുമായുള്ള CALL പുറത്ത്.? CM സതീശൻ കൊടുത്ത ശക്തി  (1 hour ago)

മൊട്ടയെറിഞ്ഞ ബിനു കൂടോടെ ഒറ്റി..!ഡൽഹിക്ക് കടത്തും വനിതാ CRPF ഇറങ്ങിയത് വെറുതെയല്ല..!റഹീം ഒളിവിൽ..?  (1 hour ago)

ആർഷോ വിവാഹിതനാവുന്നു..! തിങ്കളാഴ്ച തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍..!വധുവിനെ കണ്ട് ഞെട്ടി ഒളിവിനിടയിൽ മുടിഞ്ഞ പ്രണയം  (1 hour ago)

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (3 hours ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...  (3 hours ago)

Tiruchendur-Murugan-temple മാസ്ക് ഊരിയപ്പോൾ എല്ലാവരും ഞെട്ടി  (3 hours ago)

Malayali Vartha Recommends