കൂടംകുളത്തു നിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്‌നാട്

കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്‌നാട്. ആണവോര്‍ജത്തെ ശക്‌തമായി എതിര്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നു ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാടിന്റെ നീക്കം. കൂടംകുളത്ത് 1000 മെഗാവാട്ടിന്റെ ആദ്യപദ്ധതി അടുത്തമാസം കമ്മിഷന്‍ ചെയ്യാനിരിക്കെയാണ് തമിഴ്‌നാടിന്റെ നീക്കം.
ഊര്‍ജപ്രതിസന്ധി രൂക്ഷമായ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ കുടുംകുളത്തുനിന്ന് കൂടുതല്‍ വൈദ്യുതി വിഹിതത്തിനായി ആവശ്യം ശക്‌തമാക്കിയിരുന്നു. എന്നാല്‍ കൂടംകുളത്തുനിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്ന് കൂടുതല്‍ വിഹിതം അയല്‍സംസ്‌ഥാനങ്ങള്‍ക്ക് നല്‍കുന്നതിനു തടയിടാനുളള നീക്കമാണ് തമിഴ്‌നാട് നടത്തുന്നത്. നേരത്തേ കര്‍ണാടക ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ നേരത്തേ തമിഴ്‌നാടിന് അനുവദിച്ച വിഹിതവും കേന്ദ്രം ആര്‍ക്കും അനുവദിക്കാതെ നീക്കിവെച്ച വിഹിതവും ചേര്‍ത്ത് തമിഴ്‌നാടിന് നല്‍കാനാണ് കേന്ദ്ര തീരുമാനം. അതനുസരിച്ച്, കൂടംകുളത്ത് ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന 1000 മെഗാവാട്ട് വൈദ്യുതിയില്‍നിന്ന് 625 മെഗാവാട്ട് അവര്‍ക്ക് ലഭിക്കും.
https://www.facebook.com/Malayalivartha