തസ്ലിമ നസ്‌റിന് ഒരു വര്‍ഷം കൂടി വിസ നീട്ടി നല്‍കി

ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ വിസ കാലാവധി ഒരു വര്‍ഷം കുടി നീട്ടിക്കൊടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിസ നീട്ടുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജൂലൈ 23 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വിസ നീട്ടിയത്.
വിസ നീട്ടിയത് സ്വാഗതാര്‍ഹമാണെന്ന് തസ്ലീമ പ്രതികരിച്ചു. മതവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ബംഗ്ലാദേശ് വിട്ട തസ്ലീമ പിന്നീട് സ്വീഡിഷ് പൗരത്വം സ്വീകരിക്കുകയായിരുന്നു. 2004 മുതല്‍ ഇവര്‍ ഇന്ത്യയില്‍ താമസിച്ചുവരികയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യു.എസിലും യൂറോപ്പിലും തസ്ലീമ അഭയം തേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























