തത്കാല്‍ ടിക്കറ്റില്‍ യാത്രചെയ്യുന്നവര്‍ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം , ഇല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് റയില്‍വേ

ട്രെയിന്‍ യാത്രികര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ ബുക്ക് ചെയ്യുന്നതിന് ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളോ പകര്‍പ്പോ നല്‍കേണ്ടതില്ല. എന്നാല്‍, റെയില്‍വേ നിര്‍ദേശിക്കുന്ന 10 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും കൂടെ കരുതണം. തത്കാല്‍ ടിക്കറ്റില്‍ തിരിച്ചറിയല്‍ രേഖ ഇല്ലാതെ യാത്ര ചെയ്യുന്നവരെ \'ടിക്കറ്റില്ലാ യാത്രക്കാരായി\' കണക്കാക്കുമെന്നും ഇവര്‍ റെയില്‍വേ നിര്‍ദേശിക്കുന്ന പിഴ അടയ്ക്കണമെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളൊന്നും ഇനി മുതല്‍ തത്കാല്‍ ടിക്കറ്റിലോ റിസര്‍വേഷന്‍ ചാര്‍ട്ടിലോ കാണില്ല.
റെയില്‍വേ നിര്‍ദേശിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍
1. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ പതിച്ച വോട്ടര്‍ കാര്‍ഡ്.
2. പാസ്‌പോര്‍ട്ട്
3. പാന്‍ കാര്‍ഡ്
4. െ്രെഡവിങ് ലൈസന്‍സ്
5. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സീരിയല്‍ നമ്പറോടു കൂടിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്
6. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്നും അനുവദിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്.
7. ഫോട്ടോ പതിച്ച ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്
8. ബാങ്ക് അനുവദിക്കുന്ന ലാമിനേറ്റഡ്(ഫോട്ടോയോടു കൂടിയത്) ക്രെഡിറ്റ് കാര്‍ഡുകള്‍
9. ആധാര്‍കാര്‍ഡ്
10. കേന്ദ്ര/സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടങ്ങള്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന സീരിയല്‍ നമ്പറോടു കൂടി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്.
ഇവയിലേതെങ്കിലും ഒന്ന് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും കൈയ്യില്‍ കരുതിയിട്ടുണ്ടാവണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























