അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്നതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദാവൂദിന്റെ പുതിയ ചിത്രം രഹസ്യാന്വേഷണ ഏജന്‍സി പുറത്തു വിട്ടു. കറാച്ചിയിലാണ് ദാവൂദും കുടുംബവും താമസിക്കുന്നതെന്നും സൂചന. ദാവൂദിന്റെ മൂന്നു പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകളും ലഭിച്ചതായി രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചിട്ടുണ്ട്. ദാവൂദിന്റെ ടെലിഫോണ്‍ ബില്ലും രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചതായാണ് വിവരം. ദാവൂദിന്റെ കുടുംബം പാക്കിസ്ഥാനില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഒട്ടേറെ തവണ യാത്ര ചെയ്തതിന്റെ രേഖകളും ലഭിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നതെന്നാണ് വിവരം. ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്നാണ് പാക്കിസ്ഥാനിലെ ഭരണകര്‍ത്താക്കള്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ പാക്കിസ്ഥാന്റെ ഈ വാദത്തിനു തിരിച്ചടിയായാണ് പുതിയ വിവരങ്ങള്‍ ഇന്ത്യ പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ചേരാനിരെക്കെയാണ് ഇന്ത്യ തെളിവുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 23 ന് ചേരുന്ന യോഗത്തില്‍ ഇന്ത്യ ഇക്കാര്യം ഉന്നയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























