ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധിവച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍

ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് ഒരു ഉപാധിയും വച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍. പാക് ദേശീയ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ച വേണമോയെന്ന് ഇന്ത്യക്കു തീരുമാനിക്കാം. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ചര്‍ച്ച ചെയ്യേണ്ട മുഖ്യവിഷയം കാഷ്മീര്‍ തന്നെയെന്നും അസീസ് പറഞ്ഞു. പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ച ഹുറിയത്ത് നേതാക്കളുടെ അറസ്റ്റില്‍ ആശങ്കയുണ്‌ടെന്നും അസീസ് പറഞ്ഞു.
ഹുറിയത്ത് നോതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും പിന്നോട്ടില്ലെന്നും ചര്‍ച്ചകള്‍ക്കായി ഞായറാഴ്ച എത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നു വൈകുന്നേരം നാലിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വിഘടനവാദികളുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ 2014 ലും ഇന്ത്യ പാക്കിസ്ഥാനുമായുള്ള ചര്‍ച്ച വേണ്‌ടെന്നു വച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























