അതിര്‍ത്തിയില്‍ സംഘര്‍ഷം, ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ വടക്കന്‍ മേഖലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. ഹന്ദ്‌വാര മേഖലയിലെ ഖുംഹെയര്‍ വനത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. തീവ്രവാദികളുടെ സാന്നിദ്ധ്യത്തെ കുറിച്ച് വിവരം ലഭിച്ച സൈനികര്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തി. ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വെടിവയ്പാണുണ്ടായത്.
കൊല്ലപ്പെട്ട തീവ്രവാദികളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സൈന്യം വനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























