100 കോടിക്ക് രാജ്യസഭാ സീറ്റ്; കോണ്‍ഗ്രസ് എം.പി വിവാദത്തില്‍

ഇന്ത്യയില്‍ രാഷ്‌ട്രീയം എന്നാല്‍ ഇന്നത്തെ നിലയില്‍ പണത്തിന്റെ പിടിയില്‍ ഒതുങ്ങുന്ന ഒന്നായി മാറിയിരിക്കുന്നു. അത് വ്യക്തമാക്കികൊണ്ട് ഇപ്പോള്‍ ഒരു എം. പി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 100 കോടിയുണ്ടെങ്കില്‍ രാജ്യസഭാസീറ്റ് വിലയിക്കെടുക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പി യുമായ ബീരേന്ദര്‍ സിംഗ്. പഞ്ചാബ്, ഹരിയാന അതിര്‍ത്തി മണ്‌ഡലത്തിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ 100 കോടിയുമായി വന്ന് രാജ്യസഭാംഗമാകണമെന്ന് പറഞ്ഞെന്നും പിന്നീട് അയാള്‍ രാജ്യസഭയില്‍ എത്തിയെന്നും ഇങ്ങനെയെത്തുന്നവര്‍ എങ്ങനെ പാവങ്ങളെ കണക്കിലെടുക്കുമെന്നാണ് ബീരേന്ദര്‍ പറഞ്ഞത്. പ്രസംഗത്തിനെതിരെ ബി.ജെ. പിയുള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha