യുപിയിലെ മദ്യദുരന്തം: ഒമ്പതു പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തര്‍പ്രദേശിലെ ഉനാവോ ജില്ലയില്‍ വിഷമദ്യം കഴിച്ച് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഒമ്പതു എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. ഉനാവോ ജില്ലയിലെ പോലീസ് മേധാവി മഹേന്ദ്ര പാലിനെ സ്ഥലം മാറ്റുകയും ചെയ്തു. ഞായറാഴ്ചയാണ് കരോവന്‍ പ്രദേശത്ത് വിഷമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചത്. മൂന്നു പേരെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് മജിസ്‌ട്രേറ്റു തല അന്വേഷത്തിന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























