കസ്തൂരി രംഗന്‍: കേരളത്തോട് കേന്ദ്രം വിശദീകരണം തേടി

പശ്ചിമഘട്ട സംരക്ഷണവുമായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം തേടി. കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വസ്തുതകള്‍ വേണ്ടവിധം ഉള്‍പ്പെടുത്താത്തിനെ തുടര്‍ന്നാണ് വിശദീകരണം തേടിയതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതിലോല മേഖലാ (ഇ.എസ്.എ) പരിധിയില്‍ പെടുന്ന 119 വില്ലേജുകളില്‍ സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍, വനം റേഞ്ച് ഓഫീസര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങിയ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് കേരളം സമര്‍പ്പിച്ചത്. പരിസ്ഥിതിലോല മേഖലകള്‍ നിര്‍ണയിച്ച് വനഭൂമിയിലെ കൃഷിയിടങ്ങളെ താത്കാലിക സര്‍വേയിലൂടെ കണ്ടെത്തി പ്രത്യേക സബ്ഡിവിഷന്‍ നമ്പറും നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























