നിയമന കുംഭകോണത്തെ തുടര്‍ന്ന് വിവാദത്തിലായ വ്യാപം ഓഫീസില്‍ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തു

നിയമന കുംഭകോണത്തെ തുടര്‍ന്ന് വിവാദത്തിലായ മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡിന്രെ(വ്യാപം) ഭോപ്പാലിലെ ആസ്ഥാനത്തു നിന്നും ഒന്‍പതു ലക്ഷത്തി തൊണ്ണൂറായിരം രൂപ കണ്ടെടുത്തു. വ്യാപം കേസിലെ പ്രതിയായ സി.കെ.മിശ്ര എന്ന ഉദ്യോഗസ്ഥനിന്രെ മേശയില്‍ നിന്നുമാണ് ഇത്രയും പണം കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ ഇപ്പോള്‍ തടവില്‍ കഴിയുകയാണ്.
മിശ്രയുടെ മുറിയില്‍ നിന്നും ഫര്‍ണീച്ചറുകള്‍ മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിനിടെ ക്‌ളാസ് ഫോര്‍ ജീനക്കാരാണ് ഇത്രയധികം പണം ഒരു മേശയില്‍ നിന്നും കണ്ടെടുത്തത്. പണം കണ്ട് ഞെട്ടിത്തരിച്ച ജീവനക്കാര്‍ സംഭവം ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ 75000 രൂപയും രണ്ട് ചെക്കുകളും കൂടി കണ്ടെത്തിയിട്ടുണ്ട്. പണവും ചെക്കുകളും പൊലീസ് പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























