ജമ്മുകാശ്മീരിലെ ബുഡ്ഗാമില്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റ് വിമാനം തകര്‍ന്നു വീണു

ജമ്മുകാശ്മീരിലെ ബുഡ്ഗാനില്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റ് വിമാനം തകര്‍ന്നു വീണു. സോയ്ബുഗിലെ ഒരു പാടത്താണ് മിഗ് തകര്‍ന്നു വീണത്. വിമാനത്തിന്റെ പൈലറ്റ് അപായമൊന്നും കൂടാതെ പുറത്തു കടന്നു. വിമാനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്നതിനു സമീപം ജനവാസ മേഖലയായിരുന്നു. തിങ്ങിനിറഞ്ഞു നിന്ന പൊപ്‌ളാര്‍ മരങ്ങള്‍ക്കിടയിലേക്ക് ഇടിച്ചിറങ്ങി വിമാനം നിന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
ദിവസേനയുള്ള പരിശീലനത്തിന്റെ ഭാഗമായി ശ്രീനഗറിലെ എയര്‍ഫീല്‍ഡ്‌സില്‍ നിന്ന് പുറപ്പെട്ട മിഗ് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സോയ്ബുഗില്‍ തകര്‍ന്നു വീണത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























