പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധന

പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 70 പൈസയും,ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധനവ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതാണ് രാജ്യത്തും വിലകൂടാന്‍ കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.
പെട്രോള്‍ വില നിര്‍ണയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലൊരിക്കലാണ് എണ്ണക്കമ്പനികള്‍ വിപണിവില പരിഷ്‌കരിക്കുന്നത്. ഈ മാസം 14-ന് പെട്രോള്‍ വിലയില്‍ 1.55 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. വില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നാണ് കമ്പനികള്‍ പറയുന്നത്
https://www.facebook.com/Malayalivartha