തെലങ്കാനയില്‍ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി റാഗിങ്ങില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

തെലങ്കാനയില്‍ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി റാഗിങ്ങില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. വാറംഗല്‍ ജില്ലയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ അദിലാബാദ് രാമകൃഷ്ണപുരം സ്വദേശി വി.സായ്‌നാഥ് (18)ആണ് മരിച്ചത്. മൃതദേഹം വാടെപ്പള്ളിയിലെ റെയില്‍പ്പാളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പോക്കറ്റില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങാണ് മരണകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദയവായി റാഗിങ് ഇല്ലാതാക്കണമെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























