ശ്രീലങ്കയില്‍ ഭൂരിപക്ഷാഭിപ്രായം മാനിച്ചുകൊണ്ടുളള ഭരണമാകും നടപ്പാക്കുകയെന്ന് സിരിസേന

ശ്രീലങ്കയിലെ ഭരണരീതികളില്‍ മാറ്റമുണ്ടാകുമെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേന. ലങ്കയില്‍ ഇനിമുതല്‍ ഭൂരിപക്ഷാഭിപ്രായം മാനിച്ചുകൊണ്ടുളള ഭരണമാകും ഉണ്ടാവുകയെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. ലങ്കയിലെ പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണു സിരിസേന ഇക്കാര്യം വെളിപ്പെടുത്തിയത്. 225 അംഗസഭക്കാണു പുതുതായി ആരംഭമായത്. രാജ്യത്തു ഭരണപരിഷ്‌കാരങ്ങളും ഭരണഘടനാപരിഷ്‌കാരങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യമുപേക്ഷിച്ചു പോയ എഴുത്തുകാരടക്കമുളളവരോടു തിരികെ വരാനും സിരിസേന ആഹ്വാനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























