ടെസ്റ്റ് ഡ്രൈവിനെത്തിയ യുവാവ് ഹാര്‍ലി ഡേവിഡ്‌സണുമായി കടന്ന് കളഞ്ഞു

ടെസ്റ്റ് ഡ്രൈവിനു ഷോറൂമിലെത്തിയ യുവാവ് ബൈക്കുമായി കടന്നു കളഞ്ഞു. മോഷണം പോയ ബൈക്ക് ഏതാണന്നു കേള്‍ക്കണ്‌ടേ യുവാക്കളുടെ ലഹരിയായ ഹാര്‍ലി ഡേവിഡ്‌സണ്‍. ഹൈദരാബാദിലെ ബഞ്ചാരയിലെ ഷോറൂമില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. ആറു ലക്ഷം രൂപ വിലവരുന്ന സ്ട്രീറ്റ് 750 മോഡലാണ് മോഷണം പോയത്.
താന്‍ ഹാര്‍ലി ഡേവിഡ്‌സണിന്റെ ആരാധകനാണന്നും ബൈക്ക് എടുക്കാന്‍ താല്‍പ്പര്യമുണ്ടെന്നും പറഞ്ഞാണ് ഷോറൂമിലെത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെട്ടത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണന്നും സയിദ് താഹിര്‍ എന്നാണ് തന്റെ പേരെന്നും യുവാവ് ജീവനക്കരോടു വെളിപ്പെടുത്തുകയും ചെയ്തു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നാത്തതിനാല്‍ ജീവനക്കാര്‍ ബൈക്ക് ടെസ്റ്റ് ഡ്രൈവിനു നല്‍കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























