ഗീതയെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ നീക്കമുണ്ടായിരുന്നു: പാക്കിസ്ഥാന്‍

ഗീതയെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ നീക്കമുണ്ടായിരുന്നുവെന്ന് പാക്കിസ്ഥാന്‍. പത്തു വര്‍ഷത്തിലധികമായി പാക്കിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന മൂകയും ബധിരയുമായ പെണ്‍കുട്ടിയാണ് ഗീത. പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ചര്‍ച്ചയ്ക്കായി ഇന്ത്യയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഗീതയെയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്.ഇന്ത്യ പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം റദ്ദാക്കിയിരുന്നില്ലെങ്കില്‍ ഇത് നടക്കുമായിരുന്നു.
സര്‍താജിനുവേണ്ടിയുള്ള പ്രത്യേക വിമാനത്തില്‍ ഗീതയെയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു ശ്രമം. ഇക്കാര്യം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























