ഉത്തര്‍പ്രദേശിലെ പ്രൈമറി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ: 64 കുട്ടികള്‍ ആശുപത്രിയില്‍

ഉത്തര്‍പ്രദേശില്‍ തലസ്ഥാനമായ ലഖ്‌നൗവിലെ െ്രെപമറി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ 64 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്‍ഹതിലെ ജുഗൗറിലുള്ള സര്‍ക്കാര്‍ െ്രെപമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റത്. വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ലഖ്‌നൗവിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജശേഖര്‍ പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്കു ശേഷം 61 കുട്ടികള്‍ ആശുപത്രി വിട്ടു. മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകട നില തരണംചെയ്തിട്ടുണ്ടെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
അക്ഷയപാത്ര എന്ന സന്നദ്ധസംഘടനയാണ് സ്‌കൂളിലേക്ക് ഉച്ചഭക്ഷണം നല്‍കുന്നത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഭക്ഷണത്തിന്രെ സാമ്പിളുകള്‍ ശേഖരിച്ചു. അക്ഷയപാത്രയില്‍ നിന്നും ഭക്ഷ്യസാമ്പിളുകള്‍ ശേഖരിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























