സ്വച്ഛ ഭാരത് മിഷന്‍ ഹെഡ് വിജയലക്ഷ്മി ജോഷി രാജിവച്ചു; പദ്ധതി വിജയിക്കില്ലെന്ന കാരണത്താലാണെന്ന് അഭ്യൂഹം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ ഭാരത് മിഷന്റെ തലപ്പത്ത് രാജി. പദ്ധതിയുടെ ഹെഡ് ഓഫീസറായ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസര്‍ വിജയലക്ഷ്മി ജോഷിയാണ് രാജിവച്ചത്. പദ്ധതി ഒരുവര്‍ഷം പിന്നിടും മുമ്പുള്ള ഇവരുടെ പടിയിറക്കത്തിന്റെ കാരണം വ്യക്തമല്ല.
മൂന്നുവര്‍ഷം സര്‍വീസ് ബാക്കിയുണ്ടായിരുന്ന വിജയലക്ഷ്മി വ്യക്തിപരമായ കാരണങ്ങളാല്‍ വിരമിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം പദ്ധതി വിജയിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് സ്ഥാനമൊഴിയുന്നതിനു പിന്നിലെന്നാണ് സൂചന. മോദിയുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു ഇവരെ സ്വച്ഛ മിഷന്റെ തലപ്പത്തെത്തിച്ചത്. ആഭ്യന്തര സെക്രട്ടറി എല്‍.സി. ഗോയലിനു പിന്നാലെ ഒരാഴ്ച്ചയ്ക്കിടെ രാജിവയ്ക്കുന്ന രണ്ടാമത്തെ ഐഎസുകാരിയാണ് വിജയലക്ഷ്മി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























