Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധ്യാപകരുടെ പങ്ക് വലുതാണ്, വിദ്യാര്‍ഥികളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്കു വലിയ പങ്കുണ്ടെന്ന് മോഡി

04 SEPTEMBER 2015 11:56 AM IST
മലയാളി വാര്‍ത്ത.

അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ ആവേശം ഉണര്‍ത്തിയിരിക്കുകയാണ്. അധ്യാപകര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് മോഡിയുടെ പ്രസംഗം. കുട്ടികള്‍ക്ക് അമ്മമാര്‍ ജന്മം നല്‍കും, അധ്യാപകരാണ് അവര്‍ക്ക് ജീവിതം നല്‍കുന്നതെന്നും മോഡി പറഞ്ഞു. അധ്യാപക ദിനത്തില്‍ എന്തിനാണ് കുട്ടികളുമായി സമയം ചെലവിടുന്നതെന്ന് ചിലര്‍ തന്നോട് ചോദിച്ചിരുന്നു. എന്നാല്‍ മോഡി പറഞ്ഞത് ഇങ്ങനെയാണ്, അധ്യാപകരുടെ വ്യക്തിത്വം വിദ്യാര്‍ഥികളാണ് ഇതായിരുന്നു മോഡിയുടെ മറുപടി.
വിദ്യാര്‍ഥികളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് വലുതാണെന്നും മോഡി പറഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍ അവരെ പെട്ടെന്നു സ്വാധീനിക്കാം. അന്ന് അധ്യാപകര്‍ എന്തുപകര്‍ന്നുനല്‍കുന്നുവോ അതു ജീവിതാവസാനം വരെ അവരുടെ മനസ്സിലുണ്ടാകും. ഗുരുക്കന്‍മാര്‍ കുട്ടികളില്‍ നിക്ഷേപിച്ചില്ലെങ്കില്‍ അവര്‍ പൂര്‍ണരാകില്ല. എല്ലാ പ്രമുഖ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞന്‍മാര്‍ എന്നിവര്‍ക്കു പിന്നിലും മഹത്‌വ്യക്തികളായ അധ്യാപകരുണ്ടെന്നും മോഡി സദസില്‍ നിറഞ്ഞ ചിരിയോടെ പറഞ്ഞു.
ഒരു നേതാവാകണമെങ്കില്‍ എന്തിനാണ് അങ്ങനെയാകുന്നതെന്നതിന് വ്യക്തമായ ഉത്തരം വേണം. വെറുതേ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചാല്‍ മതിയോ, അതോ ജനങ്ങളെ സേവിക്കുകയാണോ ഉദ്ദേശം? വായനശാലകളില്‍ മണിക്കൂറുകള്‍ ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങളാണ് വായിച്ചവയില്‍ കൂടുതലും. അതെന്നെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. ഒരു ട്രെയിന്‍ യാത്രയില്‍ നിന്നു പോലും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുമെന്നും മോഡി പറയുന്നു.
ആരോടും സംസാരിച്ചാലും അയാളില്‍ നിന്നും നല്ലത് മാത്രം സ്വീകരിക്കാനാണ് നാം പഠിക്കേണ്ടതെന്നും മോഡി പറഞ്ഞു. സംസാരിക്കുന്ന എല്ലാ വ്യക്തിത്വങ്ങളിലും നിന്നും നമ്മുക്ക് എന്തെങ്കിലും അറിവ് കിട്ടും. പല രീതിയില്‍ അത് സ്വാധീനിക്കാം. എല്ലാവരില്‍ നിന്നും എന്തെങ്കിലും അറിവു ലഭിക്കും. പലതും സ്വാധീനിക്കുകയും ചെയ്യാം. ഞാന്‍ വളരെ ജിജ്ഞാസാലുവായ കുട്ടിയായിരുന്നു. സാധാരണക്കാരില്‍ നിന്നുപോലും വിദ്യാര്‍ഥികള്‍ക്ക് വളരെയധികം പഠിക്കാനുണ്ടെന്നും മോഡി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (6 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (6 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (7 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (10 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (10 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (10 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (10 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (10 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (10 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (10 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (12 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (12 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (12 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (12 hours ago)

Malayali Vartha Recommends