ടെസ്റ്റ് ഡ്രൈവിനായി പുറത്തേക്കെടുത്ത ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കുമായി കടന്ന ഐ.ഐ.ടി. ബിരുദധാരി പിടിയില്‍

ഹൈദരാബാദിലെ ഒരു ഷോറൂമില്‍ നിന്ന് ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്ക് മോഷ്ടിച്ച ഐ.ഐ.ടി. ബിരുദധാരിയായ ഒ.എന്‍.ജി.സി. ഉദ്യോഗസ്ഥന്‍ മുംബൈയില്‍ പിടിയിലായി. ഹൈദരാബാദ് സ്വദേശിയായ ടി.കിരണ്‍ (30) എന്നയാളാണ് പിടിയിലായത്.
ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ തെലുങ്കുദേശം നേതാവിന്റെ ഉടമസ്ഥതയിലുള്ള ഷോറൂമില്‍ നിന്നാണ് രണ്ട് ദിവസം മുന്‍പ് ഇയാള്‍ 4.32 ലക്ഷം രൂപ വില വരുന്ന ഹാര്‍ളി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ബൈക്ക് മോഷ്ടിച്ചത്. ടെസ്റ്റ് െ്രെഡവിനായി പുറത്തേയ്‌ക്കെടുത്ത ബൈക്കുമായി ഇയാള്‍ കടന്നു കളയുകയാണ് ഉണ്ടായത്. താഹിര്‍ അലി എന്ന വ്യാജ പേരിലാണ് ഇയാള്‍ ബൈക്ക് ടെസ്റ്റ് െ്രെഡവിനെടുത്തത്.
ഷോറൂമിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി മുംബൈയില്‍ വച്ച് പിടികൂടിയത്.
സമീപത്തെ ഒരു എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുകയും ഒരു ഹെല്‍മറ്റ് വാങ്ങുകയും ചെയ്തശേഷമാണ് ഇയാള്‍ ഷോറൂമിലെത്തിയത്. ബൈക്ക് കരസ്ഥമാക്കിയ ഉടനെ 700 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേയ്ക്ക് ഓടിച്ചുപോവുകയാണുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























