കര്‍ഷക ആത്മഹത്യ: കര്‍ണാടകയില്‍ ഇന്നു ബന്ദ്

കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ കരിമ്പുകര്‍ഷകരുടെ അസോസിയേഷനുകളുടെയും കര്‍ണാടക രാജ്യ റൈത്ത സംഘ്, ഹസിരും സേന എന്നീ സംഘടനകളുടെയും നേതൃത്വത്തില്‍ ശനിയാഴ്ച കര്‍ണാടകയില്‍ ബന്ദ് ആചരിക്കും. കര്‍ഷക പ്രശ്‌നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ചാണു ബന്ദ്. വരള്‍ച്ച കാരണം കൃഷിയിറക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപ വീതം അനുവദിക്കുക, കര്‍ഷകര്‍ക്കായി കോര്‍പസ് ഫണ്ട് രൂപീകരിക്കുക, ജീവനൊടുക്കിയ കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം പൂര്‍ണമായും നല്‍കുക, കരിമ്പുകര്‍ഷകര്‍ക്ക് പഞ്ചസാര മില്‍ ഉടമകള്‍ നല്‍കാനുള്ള കുടിശിക കൊടുത്തുതീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ ഉന്നയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























