ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു, ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായന്‍ ആദേശ് ശ്രീവാസ്തവ (51) അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് അന്ധേരിയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹം പുലര്‍ച്ചെ 12 മണിയോടെയാണ് മരിച്ചത്. മരണ സമയത്ത് ഭാര്യയും നടിയുമായ വിജേത പണ്ഡിറ്റ്, സഹോദരങ്ങളായ ജിതിന്‍, ലളിത് പണ്ഡിറ്റ് എന്നിവര്‍ അടുത്തുണ്ടായിരുന്നു.
2011ലാണ് ആദേശ് കാന്‍സര്‍ രോഗബാധിനായത്. \'ഛല്‍തേ ഛല്‍തേ\', \'ഭഗവാന്‍\', \'കഭീ ഖുശീ കഭീ ഖം\' എന്നീ ചിത്രങ്ങളടക്കം നൂറോളണ്‍ സിനിമകള്‍ക്ക് സംഗീതം പകര്‍ന്നു. അടുത്തിടെ റിലീസ് ചെയ്ത \'വെല്‍ക്കം ബാക്ക്\' എന്ന സിനിമയിലാണഅ അദ്ദേഹം അവസാനം സംഗീത സംവിധാനം നിര്‍വഹിച്ചത്. \'സ രി ഗ മ പ\' എന്ന റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായും ആദേശ് എത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























