പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം: ജവാന് പരിക്കേറ്റു

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ സൈന്യം ശനിയാഴ്ച രണ്ട് തവണ വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ ഒരു ജവാന് പരിക്കേറ്റു. പൂഞ്ചിലെ കൃഷ്ണ ഘട്ടി സെക്ടറില്‍ ഇന്ന് രാവിലെ 7.45നാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിവച്ചത്. വെള്ളിയാഴ്ച രാത്രി 9.50നും 10.15നും ഇടയ്ക്ക് പൂഞ്ചിലെ ഹാമിര്‍പൂര്‍ സെക്ടറിലെ പോസ്റ്രുകള്‍ക്ക് നേരെയും പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.
സെപ്തംബറില്‍ ഇതുവരെ ആറ് തവണയാണ് പാകിസ്ഥാന്‍ കരാര്‍ ലംഘനം നടത്തിയത്. ആഗസ്റ്റില്‍ 57 തവണയാണ് പാകിസ്ഥാന്‍ കരാര്‍ ലംഘനം നടത്തിയത്. രണ്ട് ജവാന്മാര്‍ ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2015ല്‍ ഇതുവരെ 250ലധികം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























