വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു, 2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. സമരക്കാരുടെ പ്രധാന രണ്ടു ആവശ്യങ്ങളും നിരാകരിച്ചാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പുതുക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ തള്ളി. അഞ്ചു വര്‍ഷത്തിലൊരിക്കലാകും പെന്‍ഷന്‍ പുതുക്കുക. സര്‍വീസില്‍ നിന്നും സ്വയം വിരമിക്കുന്നവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം നല്കണമെന്ന സമരക്കാരുടെ ആവശ്യവും സര്‍ക്കാര്‍ തള്ളി. പ്രധാന ആവശ്യങ്ങള്‍ നിരാകരിച്ചതോടെ സമരം തുടരുമെന്ന് ജന്ദര്‍മന്തറില്‍ സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് വിമുക്ത ഭടന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിനു 10,000 മുതല്‍ 12,000 കോടി രൂപയുടെ വരെ അധിക ബാധ്യതയുണ്ടാകുന്നുണ്ട്. പദ്ധതി പ്രഖ്യാപിച്ച രണ്ടാം യുപിഎ സര്‍ക്കാര്‍ ഇതിനു വേണ്ടി ഒന്നും ചെയ്തില്ലെന്നും നാമമാത്രമായ തുക മാത്രമാണ് മാറ്റിവച്ചിരുന്നതെന്നും മനോഹര്‍ പരീക്കര്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























