അഞ്ചാം ക്ലാസുകാര്‍ക്ക് ചുംബന ക്ലാസെടുത്ത ലൈബ്രേറിയന്‍ അറസ്റ്റില്‍

അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ചുംബന ക്ലാസെടുത്ത സ്‌കൂള്‍ ലൈബ്രേറിയനെ പോലീസ് അറസ്റ്റ് ചെയ്തു. ജബല്‍പുരിലെ ക്രൈസ്റ്റ് ചര്‍ച്ച് ഡയോസിയന്‍ ഹൈസ്‌കൂളിലെ ലൈബ്രേറിയന്‍ ഹാരി തിയോഫിലിസിനെയാണ് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ വിദ്യാര്‍ത്ഥികളെ ചുംബിക്കാന്‍ പഠിപ്പിച്ചത്. അധ്യാപകരില്ലാത്ത സമയത്തായിരുന്നു ലൈബ്രേറിയന്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസക്‌ളാസ്സ് നല്‍കിയത്.
വീട്ടില്‍ മടങ്ങിയെത്തിയ കുട്ടികള്‍ ലൈബ്രേറിയന്‍ പഠിപ്പിച്ച പാഠങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. ക്ഷുഭിതരായ രക്ഷിതാക്കള്‍ പിറ്റേദിവസം തന്നെ സ്‌കൂളിലെത്തി ബഹളംവച്ചു. എന്നാല്‍ ലൈബ്രേറിയനെതിരെ നടപടിയെടൃക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചു. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനായുള്ള നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് വെള്ളിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























