വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു...ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനു മുന്നിൽ മുട്ടുമടക്കി മാനേജ്മന്റ്...

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനുമുന്നിൽ മുട്ടുമടക്കി മാനേജ്മന്റ്. വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു, സമരം ചെയ്തവർക്കെതിരെ സ്വീകരിച്ച നടപടികളും മാനേജ്മന്റ് റദ്ദാക്കുകയും ചെയ്തു.
മാനേജ്മെന്റും വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചത്. ജാമിയ മിലിയ ഇസ്ലാമിയ സ്റ്റുഡന്റ്സ് യൂണിയൻ (ജെഎംഐഎസ്യു) പുനഃസ്ഥാപിക്കണമെന്നും, തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 12നാണ് വിദ്യാർഥി പ്രതിഷേധം ആരംഭിച്ചത്.
2006ൽ ജാമിയ മിലിയ യൂണിയൻ പിരിച്ചുവിട്ടതിനുശേഷം ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. യൂണിയൻ തെരഞ്ഞെടപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലെ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധം ശക്തമായത്.
https://www.facebook.com/Malayalivartha

























