Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട മലയാളി ടെക്കി സ്വന്തം ഭാര്യയെ കൊന്നു; വിമാനത്താവളത്തിലേക്കു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ നിറയെ ദുരൂഹത

07 SEPTEMBER 2015 03:43 PM IST
മലയാളി വാര്‍ത്ത.

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്നു പറഞ്ഞ അവസ്ഥയിലായി മലയാളി ടെക്കി. അതി ബുദ്ധി തിരിഞ്ഞുകൊത്തുമെന്ന് അയാള്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയില്ല. സുഹൃത്തിനെ കുടുക്കി ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്കു മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഭീഷണി സന്ദേശം അയച്ച കേസ് വഴിത്തിരിവില്‍. പിടിയിലായ എം ജി ഗോകുല്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതായി പൊലീസിനോടു സമ്മതിച്ചതായി സൂചന. ബംഗളുരു, ദില്ലി വിമാനത്താവളങ്ങളിലേക്കു സുഹൃത്തിന്റെ പേരിലെടുത്ത സിംകാര്‍ഡില്‍നിന്ന് സന്ദേശം അയച്ച കേസില്‍ ഇന്നലെയാണ് ഐബിഎമ്മില്‍ എന്‍ജിനീയറായ എം ജി ഗോകുല്‍ അറസ്റ്റിലായത്.
അയല്‍വാസിയും സുഹൃത്തും ജൂനിപെര്‍ നെറ്റ്‌വര്‍ക്‌സ് എന്ന കമ്പനിയിലെ എന്‍ജിനീയറുമായ സാജു ജോസിന്റെ പേരിലുള്ള സിമ്മില്‍നിന്നാണ് ഗോകുല്‍ ബംഗളുരു, ദില്ലി വിമാനത്താവളങ്ങളിലേക്കു വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചത്. സാജു ജോസിനെ കുടുക്കി സാജുവിന്റെ ഭാര്യയെ സ്വന്തമാക്കുകയായിരുന്നു ഗോകുലിന്റെ ലക്ഷ്യം. ഇതിനായി സാജുവിന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നു വരുത്തുകയും ചെയ്തു. സൗദി അറോബ്യയിലേക്കുള്ളവിമാനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. തുടര്‍ന്നു നിരവധി വിമാനങ്ങളുടെ സര്‍വീസ് മുടങ്ങി. ഇതുമൂലം നൂറു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. 1250 ജനങ്ങള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്തു. ഇന്നലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗോകുലാണ് സന്ദേശം അയച്ചതെന്നു കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നു രാവിലെ ചോദ്യം ചെയ്യലിലാണ് ജൂലൈ 27ന് പശ്ചിമബംഗാള്‍ സ്വദേശിയായ ഭാര്യയെ താന്‍ കൊലപ്പെടുത്തിയതായി ഗോകുല്‍ സമ്മതിച്ചത്. വിമാനത്താവളത്തിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയതിനും ഭീഷണിപ്പെടുത്തിയതിനും കൊലപാതകത്തിനും പ്രത്യേകം പ്രത്യേകം കേസെടുക്കുമെന്നു ബംഗളുരു പൊലീസ് അറിയിച്ചു.
ഏഴു വര്‍ഷം മുമ്പാണ് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഗോകുല്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. കഴിഞ്ഞ കുറേക്കാലമായി ഇരുവരുടെയും ബന്ധം മോശമായിരുന്നെന്നും വഴക്കു പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. സാജുവിന്റെ ഭാര്യയില്‍ ഗോകുലിന് താല്‍പര്യം വന്നതോടെ കുടുംബബന്ധം തകര്‍ച്ചയിലെത്തുകയായിരുന്നു. ജൂലൈ ഇരുപത്തേഴിന് താന്‍ ഉറങ്ങുമ്പോള്‍ ഭാര്യ ജീവനൊടുക്കി എന്നായിരുന്നു ഗോകുല്‍ അയല്‍വാസികളെ വിശ്വസിപ്പിച്ചിരുന്നത്. ഇന്നലെ, ഭീഷണി സന്ദേശക്കേസില്‍ അറസ്റ്റിലായതോടെയാണ് കൊലപാതക കഥ ചുരുളഴിഞ്ഞത്.
ഭാര്യ മദ്യത്തിന് അടിമയായിരുന്നെന്നും മറ്റൊരു ബന്ധമുണ്ടായിരുന്നെന്നുമാണ് കൊലപാതകത്തിന് കാരണമായി ഗോകുല്‍ പൊലീസിനോടു പറഞ്ഞത്. ഭാര്യയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ പൊലീസിന് സംശയമുണര്‍ത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. കേസ് ബംഗളുരു പൊലിസിലെ സെന്‍ട്രല്‍ െ്രെകം ബ്രാഞ്ചിനു കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (8 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (21 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (36 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (44 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (59 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends