വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തംവെച്ച് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗറും

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് ഡാന്‍സും പാട്ടും കണ്ടപ്പോള്‍ തന്റെ പഴയകാലം ഓര്‍ത്തുപോയി. പിന്നെ ഒന്നും നോക്കിയില്ല വേദിയില്‍ അങ്ങു തകര്‍ത്തു. കോളജില്‍ പരിപാടിക്ക് പോയപ്പോള്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ഹര്‍സിമ്രത് കൗറിനും ഒരു മോഹം. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഒന്നു ചുവടുവച്ചാലോ എന്ന്. കാര്യം മന്ത്രിയൊക്കെതാണെങ്കിലും നൃത്തം ചെയ്യരുതെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ
. പിന്നെ മറുത്തൊന്ന് ചിന്തിച്ചില്ല. നരെ സ്‌റ്റേജിലേക്ക് ചെന്നു. വിദ്യാര്‍ത്ഥിനികളുടെ ഇടയില്‍ കയറി നൃത്തം ചെയ്യാനും തുടങ്ങി. ഗിദ്ദ എന്ന നാടോടി നൃത്തത്തിനാണ് ഇരുവരും ചുവടുവച്ചത്. കേന്ദ്രമന്ത്രിമാരും തങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ആദ്യം അമ്പരപ്പാണ് ഉണ്ടായത് എങ്കിലും പിന്നീട് അവര്‍ക്ക് അതൊരു ആവേശമായി. ഹര്‍സിമ്രത് കൗറിന്റെ ഭര്‍തൃപിതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദലും സദസ്സിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























