അതിര്‍ത്തി പ്രശ്‌നം: ഇന്ത്യാപാക് സൈനികതല ചര്‍ച്ച ഇന്ന്

കശ്മീര്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെക്കുറിച്ച് ഇന്ത്യാപാക് സൈനികതല ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. അതിനായി പാകിസ്താന്‍ റെയ്‌ഞ്ചേഴ്‌സിന്റെ പതിനാറംഗ ഉന്നതതലസംഘം ഡല്‍ഹിയിലെത്തി.
ബി.എസ്.എഫിന്റെ 23 അംഗ സംഘവുമായിട്ടാണ് ചര്‍ച്ച നടക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കൂടാതെ നുഴഞ്ഞുകയറ്റം, സാധാരണക്കാരുടെ നേരെയുള്ള ആക്രമണം എന്നിവയും ചര്‍ച്ചാവിഷയമാകും.
പാകിസ്താന്‍ റെയ്‌ഞ്ചേഴ്‌സിനെ നയിക്കുന്നത് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉമര്‍ ഫറൂഖ് ബുര്‍ഖിയാണ്. ബി.എസ്.എഫിനെ ഡയറക്ടര്‍ ജനറല്‍ ഡി.കെ പാഠക് നയിക്കും. 2013 ഡിസംബറില്‍ ലാഹോറിലാണ് ഇതിനുമുമ്പ് പാക് റെയ്‌ഞ്ചേഴ്‌സ് ബി.എസ്.എഫ് ചര്‍ച്ച നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























