ഗുരുവിനെ കാണാന്‍ മോഡിയെത്തുന്നു

സാക്ഷാല്‍ ഗുരുവിനെ കാണാന്‍ ശിഷ്യന്‍ മോഡിയെത്തുന്നു. ഗുരുവായ സന്യാസിവര്യന്‍ സ്വാമി ദയാനന്ദ ഗിരിയെ സന്ദര്‍ശിക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച ഋഷികേശിലെത്തുന്നത്. രോഗാതുരനായി കഴിയുന്ന സ്വാമിയെ ശീഷാംഝാദിയിലുള്ള സരസ്വതി ആശ്രമത്തിലെത്തിയാണ് മോഡി കാണുക. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും മോഡി സ്വാമിയെ കാണാനെത്തുമായിരുന്നു.
പ്രധാനമന്ത്രിയായശേഷം മോഡി ഉത്തരാഖണ്ഡിലേക്കു നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. സ്വാമി ദയാനന്ദ ഗിരിയെപ്പോലെ മോദിയുടെ വ്യക്തിജീവിതത്തില്‍ നിര്‍ണായക സ്വാധീനമായ മറ്റൊരാള്‍ രാമകൃഷ്ണ മിഷന്‍ അധ്യക്ഷന്‍ ആത്മസ്ഥാനാനന്ദയാണ്. അദ്ദേഹത്തെ കൊല്‍ക്കത്തയില്‍ നാലുമാസം മുന്‍പു മോദി സന്ദര്‍ശിച്ചിരുന്നു.
അതേസമയം തികച്ചും വ്യക്തിപരമായ സന്ദര്‍ശനമാണെന്നു പ്രധാനമന്ത്രിയുടെ ഓഫിസും ആശ്രമവും വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























